കരിമണൽ ഖനനനവുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്. തോട്ടപ്പള്ളിയിൽ മണൽ ഖനനത്തിന് അനുമതി നൽകിയത് തുച്ഛമായ വിലയ്ക്കാണെന്ന് ഷോൺ ആരോപിച്ചു. 30,000 രൂപ വില ഈടാക്കേണ്ടിടത്ത് ഖനനനുമതി നൽകിയത് 464രൂപക്കാണ് നൽകിയത്. കെഎംഎംഎല്ലിന് കുറഞ്ഞ വിലയ്ക്ക് മണൽ നൽകാൻ കെഎസ്ഐഡിസി ഇടപെട്ടു. കെഎസ്ഐഡിസിയിൽ ഉദ്യോഗസ്ഥരായിരുന്ന മൂന്ന് പേർ വിരമിക്കലിന് ശേഷം സിഎംആര്‍എൽ ഡയറക്ടമാരായി. ധാതുമണൽ സമ്പത്ത് കൊള്ളയടിക്കാൻ കെഎസ്ഐഡിസി കൂട്ടുനിന്നു.
advertisement
വലിയ രീതിയിലുള്ള ധാതുമണൽ കൊള്ളയാണ് കേരളത്തിൽ നടന്നിട്ടുള്ളതെന്നും രാഷ്ട്രീയ നേതൃത്വങ്ങൾ ഇതിനായി കൈപ്പറ്റിയിട്ടുള്ള അഴിമതി പണത്തെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.
കരിമണൽ കൊള്ളയ്ക്ക് ഇടനില നിന്നത് കെഎസ്ഐഡിസിയാണ്. കാര്യങ്ങൾ നിയന്ത്രിച്ചത് എക്സാലോജിക്കാണ്. 2017ൽ നഷ്ടത്തിലായിരുന്ന സിഎംആര്‍എൽ 2020 ആയപ്പോൾ കോടികളുടെ ലാഭത്തിലായി. മാസപ്പടിക്ക് അപ്പുറം കോടികളുടെ കൊള്ളയാണ് നടക്കുന്നത്. മാസപ്പടി മാത്രമായി ഇതിനെ ലഘുകരിക്കരുതെന്നും ഷോൺ ജോർജ് പറഞ്ഞു.
കർണാടക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. പെൻഷനെ കുറിച്ച് പറയുമ്പോൾ എന്തിനാണ് മുഖ്യമന്ത്രിക്കും മകൾക്കും ഇത്ര വേവലാതിയെന്ന് ഷോൺ ചോദിച്ചു. തനിക്ക് എതിരായ വീണാ വിജയന്റെ പരാതിയിലെടുത്ത കേസ് നിയമപരമായി നേരിടും. ഇതിന്റെ പേരിൽ ജയിലിൽ പോയി കിടക്കാനില്ല. കാനഡയുമായി മുഖ്യമന്ത്രിക്ക് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്, മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട പലരും കാനഡയിൽ ഉണ്ട്.
ഏട്ടോളം ചാരിറ്റി സംഘടനകളിൽ നിന്ന് എക്സാലോജിക് പണം സ്വീകരിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും ഷോൺ പറഞ്ഞു.