TRENDING:

KSRTC ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനേയും സച്ചിൻ ദേവ് എംഎൽഎയേയും ഒഴിവാക്കി കുറ്റപത്രം

Last Updated:

മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. 2024 ഏപ്രിലിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തലസ്ഥാനത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ സച്ചിൻ ദേവ് എംഎൽഎയേയും മേയർ ആര്യാ രാജേന്ദ്രനേയും ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് കേസിൽ പ്രതി. 2024 ഏപ്രിലിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.
ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും
ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും
advertisement

തിരുവനന്തപുരം പട്ടം പ്ലാമൂടുവെച്ച് മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടാവുകയായിരുന്നു. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതാണ് തർക്കത്തിൽ കലാശിച്ചത്. മേയർക്കൊപ്പം ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും വാഹനത്തിലുണ്ടായിരുന്നു.

അന്നുരാത്രിതന്നെ മേയര്‍ പോലീസിൽ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. മേയര്‍ക്കും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്. സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

advertisement

ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞുവെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ ആരോപണം. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തർക്കിച്ചത്. അവർ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. സ്ഥലം ഇല്ലാത്തതുകൊണ്ടാണ് കടത്തിവിടാതിരുന്നതെന്നും പിഎംജിയിലെ വണ്‍വേയില്‍ അവർക്ക് ഓർടേക്ക് ചെയ്യാൻ സ്ഥലം നൽകാൻ സാധിക്കില്ലായിരുന്നുവെന്നുമാണ് സംഭവത്തെക്കുറിച്ച് ഡ്രൈവർ യദു അന്ന് വിശദീകരിച്ചത്.

Summary: Police have filed a chargesheet in the case of blocking a KSRTC bus in Thiruvananthapuram, excluding MLA Sachin Dev and Mayor Arya Rajendran.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Only the Mayor's brother, Aravind, is named as an accused in the case. The incident, which is the basis of the case, took place in April 2024. The incident involved an altercation between Mayor Arya Rajendran and a KSRTC driver at Plamoodu, Pattom in Thiruvananthapuram. The dispute escalated because the KSRTC bus did not give way to the private vehicle in which the Mayor and her family were traveling. Her husband, MLA Sachin Dev, was also present in the vehicle with the Mayor.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനേയും സച്ചിൻ ദേവ് എംഎൽഎയേയും ഒഴിവാക്കി കുറ്റപത്രം
Open in App
Home
Video
Impact Shorts
Web Stories