TRENDING:

ബസിൽ ഉറങ്ങിപ്പോയ അമ്മയ്ക്കും കുഞ്ഞിനും കാവലായി KSRTC; 17 കിലോമീറ്റർ തിരികെ ഓടിച്ച് ജീവനക്കാർ

Last Updated:

എറണാകുളം വൈറ്റിലയിൽ നിന്നുമാണ് യുവതിയും കുഞ്ഞും ബസിൽ കയറിയത്. മലപ്പുറം വളാഞ്ചേരിക്കടുത്തുള്ള ചങ്കുവെട്ടിയിലായിരുന്നു ഇവർക്ക് ഇറങ്ങേണ്ടിയിരുന്നത്

advertisement
കോഴിക്കോട്: അർധരാത്രിയിൽ സ്റ്റോപ്പിൽ ഇറങ്ങാൻ മറന്നുപോയ അമ്മയ്ക്കും കുഞ്ഞിനും തുണയായി കെഎസ്ആർടിസി ജീവനക്കാരുടെ മാതൃകാപരമായ ഇടപെടൽ. തിരുവനന്തപുരത്ത് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ്സിലെ (KL-15-A-2964) ജീവനക്കാരാണ് ഈ നന്മയ്ക്ക് പിന്നിൽ.
എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
advertisement

എറണാകുളം വൈറ്റിലയിൽ നിന്നുമാണ് യുവതിയും കുഞ്ഞും ബസിൽ കയറിയത്. മലപ്പുറം വളാഞ്ചേരിക്കടുത്തുള്ള ചങ്കുവെട്ടിയിലായിരുന്നു ഇവർക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ യാത്രയ്ക്കിടയിൽ അമ്മയും കുഞ്ഞും ഉറങ്ങിപ്പോയി. ചങ്കുവെട്ടി സ്റ്റോപ്പ് കഴിഞ്ഞ് ബസ് ഏറെ ദൂരം മുന്നോട്ട് പോയ ശേഷമാണ് തങ്ങൾ ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞുപോയ വിവരം യുവതി അറിയുന്നത്.

‌ഈ സമയം ഹൈവേയിലൂടെ ബസ് ഏറെ ദൂരം പിന്നിട്ടിരുന്നു. സാധാരണ ഗതിയിൽ ഹൈവേയിൽ വണ്ടി തിരിക്കുക പ്രായോഗികമല്ല. ആദ്യം ഇവരെ മറ്റേതെങ്കിലും ബസിൽ കയറ്റിവിടാൻ ശ്രമിച്ചെങ്കിലും അർധരാത്രിയായതിനാൽ വണ്ടികളൊന്നും ലഭിച്ചില്ല. തുടർന്ന് മറ്റ് യാത്രക്കാരുടെ കൂടി സമ്മതത്തോടെ ബസ് തിരിക്കാൻ ജീവനക്കാർ തീരുമാനിച്ചു.

advertisement

ഏതാണ്ട് 17 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവരെ ഇറങ്ങേണ്ട സ്റ്റോപ്പിലെത്തിച്ചത്. ചങ്കുവെട്ടിയിൽ ഇവരെ കാത്ത് യുവതിയുടെ സഹോദരൻ എത്തിയിരുന്നു. സുരക്ഷിതമായി അവരെ ഏൽപ്പിച്ച ശേഷമാണ് ബസ് യാത്ര തുടർന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In a touching act of humanity, the crew of a KSRTC Super Fast Premium bus went the extra mile—quite literally—to ensure the safety of a mother and her young child. The duo, who boarded the bus from Vyttila, was headed to Changuvetti in Malappuram but accidentally fell asleep and missed their stop at midnight. By the time the woman realized they had overshot the destination, the bus had traveled several kilometers ahead on the highway.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബസിൽ ഉറങ്ങിപ്പോയ അമ്മയ്ക്കും കുഞ്ഞിനും കാവലായി KSRTC; 17 കിലോമീറ്റർ തിരികെ ഓടിച്ച് ജീവനക്കാർ
Advertisement
Open in App
Home
Video
Impact Shorts
Web Stories