TRENDING:

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ KSRTC ഡെപ്യൂട്ടി ജനറൽ മാനേജർക്ക് സസ്പെൻഷൻ

Last Updated:

കഴിഞ്ഞ ദിവസമാണ് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഉദയകുമാറിനെ വിജിലൻസ് പിടികൂടിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജരെ സസ്പെൻഡ് ചെയ്തു.കോമേഴ്‌സൽ വിഭാഗം ഡെപ്യൂട്ടി മാനേജരായ സി ഉദയകുമാറിനെയാണ് സസ്‌പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടത്.
ഉദയകുമാർ
ഉദയകുമാർ
advertisement

കഴിഞ്ഞ ദിവസമാണ് 30,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ഉദയകുമാറിനെ വിജിലൻസ് പിടികൂടിയത്. തിരുവനന്തപുരത്തെ ക്ലബ്ബിൽ വെച്ചായിരുന്നു പണം കൈപ്പറ്റിയത്. പരസ്യത്തിന്റെ ബില്ലുകള്‍ മാറാന്‍ വേണ്ടി ഇടനിലക്കാരനോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Also Read- ‘കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാർ കൃത്യമായ അജണ്ടയോടെ പ്രവർത്തിക്കുന്നു’; സിഎംഡി ബിജു പ്രഭാകര്‍

ഇതില്‍ 40,000 രൂപ നേരത്തെ കൈപ്പറ്റി. ബാക്കി തുക നല്‍കിയില്ലെങ്കില്‍ 12 ലക്ഷത്തിന്റെ ബില്ല് പിടിച്ചുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധമായ വിവരങ്ങള്‍ ലഭിച്ചാല്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064ലോ 8592900900 എന്ന നമ്പറിലോ അല്ലെങ്കില്‍ 94477789100 എന്ന വാട്സ്ആപ് നമ്പറിലോ അറിയിക്കാം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ KSRTC ഡെപ്യൂട്ടി ജനറൽ മാനേജർക്ക് സസ്പെൻഷൻ
Open in App
Home
Video
Impact Shorts
Web Stories