'കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാർ കൃത്യമായ അജണ്ടയോടെ പ്രവർത്തിക്കുന്നു'; സിഎംഡി ബിജു പ്രഭാകര്‍

Last Updated:

സിഎംഡി നല്ല രീതിയിൽ സ്ഥാപനത്തെ കൊണ്ടുപോയാല്‍ ചിലരുടെ അജണ്ട നടക്കില്ല എന്നതിനാൽ സ്ഥാപനത്തെയും എംഡിയെയും തകർക്കാനാണ് ശ്രമം നടക്കുന്നതെന്ന് ബിജു പ്രഭാകര്‍ വീഡിയോയില്‍ പറഞ്ഞു.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതടക്കമുള്ള പ്രശ്നങ്ങളിൽ ഫെയ്‌സ്‌ബുക്കിലൂടെ വിശദീകരണം നൽകി  സിഎംഡി ബിജു പ്രഭാകർ. ഒരു വിഭാഗം ജീവനക്കാർ കൃത്യമായ അജണ്ടയോടെയാണ് പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് പോലും ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യവും നൽകി. തനിക്കെതിരെ അസഭ്യം എഴുതിവച്ച് പ്രകോപിക്കാൻ ശ്രമം നടത്തിയിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.
ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി ഒരിക്കലും നന്നാകില്ല. കെഎസ്ആർടിസിയുടെ എല്ലാ നഷ്ടത്തിനും സർക്കാർ പണം നൽകണമെന്ന് പറയാനാകില്ല. സിഎംഡി നല്ല രീതിയിൽ സ്ഥാപനത്തെ കൊണ്ടുപോയാല്‍ ചിലരുടെ അജണ്ട നടക്കില്ല എന്നതിനാൽ സ്ഥാപനത്തെയും എംഡിയെയും തകർക്കാനാണ് ശ്രമം നടക്കുന്നതെന്ന് ബിജു പ്രഭാകര്‍ വീഡിയോയില്‍ പറഞ്ഞു.
ചിലർ എന്തും പറയാം എന്ന തലത്തിലേക്ക് എത്തി. യൂണിയനുകളല്ല ചില ജീവനക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ച് ബസുകളിൽ ബോർഡ് പതിപ്പിച്ചു. അവർക്കെതിരെ നടപടി സ്വീകരിച്ചില്ല. സമരം നടത്തിയ യൂണിയനുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. കെഎസ്ആർടിസി എന്തുവന്നാലും നന്നാക്കണം എന്നാണ് സർക്കാർ നിലപാട്. വരുമാനത്തിൽനിന്ന് ശമ്പളം കൊടുത്തശേഷം ബാക്കി ചെലവുകൾ നോക്കിയാൽപോരെ എന്നാണ് ചിലരുടെ വാദം. ഡീസലടിച്ചാലേ വണ്ടി ഓടൂ. വണ്ടി ഓടിയാലേ ശമ്പളം കൊടുക്കാന്‍ പൈസ കിട്ടൂ. ഡിഡി നേരത്തെ കൊടുത്താലേ ഡീസൽ കിട്ടൂ.
advertisement
200 കോടിരൂപ പ്രതിമാസ വരുമാനമുണ്ടെങ്കിൽ 50 കോടിരൂപ ഡീസലിനുപോകും. ബാങ്കുകളിലെ ലോൺ തിരിച്ചടവ് 30 കോടി രൂപയാണ്. 5 കോടിരൂപ ബാറ്റയ്ക്കായി പോകും. സ്പെയർപാട്സും മറ്റു ചെലവുകളും ചേർത്ത് 25 കോടിരൂപ വേണം. 40 കോടിരൂപയാണ് പിന്നെ ശേഷിക്കുന്നത്. ശമ്പളം കൊടുക്കാൻ പ്രതിമാസം 91.92 കോടിരൂപ വേണം. സർക്കാർ സഹായമായി ബാക്കി തുക ലഭിച്ചാലേ മുന്നോട്ടു പോകാന്‍ കഴിയൂവെന്ന് ശമ്പള പ്രതിസന്ധിയെ കുറിച്ച് ബിജു പ്രഭാകര്‍ വിശദീകരിച്ചു.
കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ വിശദീകരിച്ചുള്ള കൂടുതല്‍ വീഡിയോകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. അതേസമയം  കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ച് ബിജു പ്രഭാകർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചു. എന്നാൽ രാജിസന്നദ്ധത അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കെഎസ്ആര്‍ടിസിയില്‍ ഒരു വിഭാഗം ജീവനക്കാർ കൃത്യമായ അജണ്ടയോടെ പ്രവർത്തിക്കുന്നു'; സിഎംഡി ബിജു പ്രഭാകര്‍
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement