Also read-മകന്റെ വാഹനം ജപ്തി ചെയ്തതിന് പിന്നാലെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ പിതാവ് മരിച്ചു
ഉടൻ തന്നെ കണ്ടക്ടർ പ്രശാന്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ഡ്രൈവർ സാജുവിനെ അറിയിക്കുകയുമായിരുന്നു. പിന്നാലെ സാജു തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ബസ് തിരിക്കുകയായിരുന്നു ആശുപത്രിയിൽ എത്തിയ യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന രേഖകൾ പരിശോധിച്ച് ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ എത്തുന്നവരെ ഇരുവരും യാത്രക്കാരനു കാവലായി തുടർന്നു. തുടർന്ന് യാത്രക്കാരന്റെ നില തൃപ്തികരം എന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് ബസ് വിതുരയ്ക്ക് മടങ്ങിയത്.
advertisement
അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ ആണ് ഇരുവരുടെയും നല്ല പ്രവർത്തി നന്മ പുറംലോകത്തെ അറിയിച്ചത്. ‘ഒരു നിമിഷം പോലെ വൈകാതെ അവർ ചെയ്ത പ്രവൃത്തിയിലൂടെ രക്ഷിച്ചെടുത്തത് ഒരു മനുഷ്യ ജീവനെ ആയിരുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ ആയിരുന്നു.’- ജി സ്റ്റീഫൻ ഫെയ്സ്ബുക്കിൽ കുറിച്ചു.