ബസിൽനിന്ന് ഡ്രൈവറെ താഴെയിറക്കാൻ പ്രയാസപ്പെട്ടതോടെയാണ് യാത്രക്കാരിലൊരാൾ കണ്ടക്ടറെ ഹെവി ഡ്രൈവിങ് ലൈസൻസ് കാണിച്ച് നിയന്ത്രണം ഏറ്റെടുത്തത്. നേരെ ബസുമായി ചെങ്ങമനാട് ദേശം സി എ ആശുപത്രിയിലേക്ക്. പരിശോധനയിൽ രക്തസമ്മർദം കൂടുകയും ഷുഗർ കുറയുകയും 102 ഡിഗ്രി പനിയുമുണ്ടായിരുന്നു. അപകടനില തരണം ചെയ്തു.
Also Read- നാല് പതിറ്റാണ്ടോളം നീണ്ട പോലീസ് ജീവിതത്തിനൊടുവിൽ ഫുട്ബോൾ താരം ഐ എം വിജയൻ വിരമിക്കുന്നു
advertisement
ഈസമയം ബസിൽ 56ഓളം യാത്രക്കാരുണ്ടായിരുന്നു. മുഴുവൻ യാത്രക്കാരും ഈ സമയം ആശുപത്രി മുറ്റത്ത് നിന്നു. ഡ്രൈവർ അപകടനില തരണം ചെയ്തുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത യാത്രികനും മറ്റ് യാത്രക്കാരും മറ്റൊരു ബസിൽ മടങ്ങിയത്. ബിജോയിയുടെ ബന്ധുക്കൾ സംഭവമറിഞ്ഞ് രാത്രിയോടെ ആശുപത്രിയിലെത്തി. അപകടസമയത്ത് രക്ഷനായി സ്റ്റിയറിങ് നിയന്ത്രണം ഏറ്റെടുത്ത യാത്രികൻ പേര് വെളിപ്പെടുത്താൻ തയാറായില്ല.