നേരിട്ട് എഞ്ചിനുമായി ബന്ധമില്ലതെ ഓൾട്ടർനേറ്ററുമായി ഘടിപ്പിച്ച 4 ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് എസി സംവിധാനമാണ് ഇതിനായി ചെയ്യുന്നത്. ചാലക്കുടി വെള്ളാഞ്ചിറയിലെ ഹെവി കൂൾ എന്ന കമ്പനിയിലാണ് ഇത് ചെയ്യുന്നത്. വാഹനം സ്റ്റാർട്ട് ചെയ്യാതെയും എസി പ്രവർത്തിപ്പിക്കാനുള്ള സംവിധാനമാണ് ഇതിനായി ഒരുക്കുന്നത്.
ഒരു ബസിൽ എ സി വയ്ക്കുന്നതിനായി 6 ലക്ഷം രൂപയ്ക്കടുത്താണ് ചെലവ് വരുന്നത്. എസി വയ്ക്കുന്നതിനായി ബസിന്റെ ഉൾഭാഗം പൂർണമായും പുതുതായി പ്ലൈവുഡ്, മാറ്റ് എന്നിവ ഉപയോഗിച്ച് നിർമ്മിക്കും. എയർ ഡക്ട് എല്ലാ സീറ്റുകളിലെയും യാത്രക്കാർക്ക് തണുപ്പ് ലഭിക്കാവുന്ന തരത്തിലാകും ക്രമീകരിക്കുന്നത്.
advertisement
മുമ്പ് ട്രക്കുകളിൽ നടപ്പാക്കി വിജയിച്ചതിന്റെ അനുഭവവുമായാണു ഹെവി കൂൾ കമ്പനി കെഎസ്ആർടിസി ബസിൽ പരിഷ്കാരം വരുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
March 22, 2025 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വിഫ്റ്റ് സൂപ്പർ ഫാസ്‌റ്റ് എ സി ആകുന്നു: ആദ്യ ബസ് അടുത്തയാഴ്ച എത്തും