TRENDING:

KSRTCക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കും: മന്ത്രി ശശീന്ദ്രന്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് : ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസിക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. നഷ്ടം നികത്താൻ അക്രമികളുടെയും നേതാക്കളുടെയും സ്വത്ത് കണ്ടു കെട്ടും. ആ തുക ഉപയോഗിച്ച് കെഎസ്ആർടിസിയുടെ നിലവിലെ പ്രതിസന്ധി മറി കടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
advertisement

ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടർന്ന് ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഹർത്താലിൽ വ്യാപക സംഘർഷങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്. പലയിടത്തും കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണമുണ്ടായി.

Also Read-ഹർത്താലിൽ അക്രമിക്കപ്പെട്ട ബസുകളുമായി KSRTCയുടെ വിലാപയാത്ര

സംസ്ഥാനത്താകെ 100 ബസുകളാണ് തകർക്കപ്പെട്ടത്. ഇതേത്തുടർന്ന് കെഎസ്ആർടിസിക്ക് മൂന്നു കോടി 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

ഒന്നേകാൽ കോടി രൂപ വിലയുള്ള വോൾവോ, സ്കാനിയ ബസുകൾ വരെ അക്രമിക്കപ്പെട്ടുവെന്ന് കെഎസ്ആർടിസി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. അക്രമിക്കപ്പെട്ട ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ദിവസങ്ങളോളം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് നഷ്ടത്തുക അക്രമികളിൽ നിന്ന് ഈടാക്കുമെന്ന് മന്ത്രി അറിയിച്ചിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTCക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് ഈടാക്കും: മന്ത്രി ശശീന്ദ്രന്‍