ഹർത്താലിൽ അക്രമിക്കപ്പെട്ട ബസുകളുമായി KSRTCയുടെ വിലാപയാത്ര

Last Updated:
തിരുവനന്തപുരം: ഹർത്താലിൽ അക്രമിക്കപ്പെട്ട ബസുകളുമായി കെഎസ്ആർടിസിയുടെ വിലാപയാത്ര. കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിന്ന് സെക്രട്ടേറിയേറ്റിന് സമീപത്തേക്ക് ആയിരുന്നു വിലാപയാത്ര. നിരവധി ജീവനക്കാരും വിലാപയാത്രയിൽ അണിചേർന്നു. സംസ്ഥാനത്താകെ 100 ബസുകളാണ് തകർക്കപ്പെട്ടത്. ഇതേത്തുടർന്ന് കെഎസ്ആർടിസിക്ക് മൂന്നു കോടി 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
ഒന്നേകാൽ കോടി രൂപ വിലയുള്ള വോൾവോ, സ്കാനിയ ബസുകൾ വരെ അക്രമിക്കപ്പെട്ടുവെന്ന് കെഎസ്ആർടിസി പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. അക്രമിക്കപ്പെട്ട ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ദിവസങ്ങളോളം വേണ്ടിവരും. ഇത്രയുംദിവസം യാത്രക്കാർക്ക് ഈ റൂട്ടുകളിൽ യാത്രാസൌകര്യം നിഷേധിക്കപ്പെടുന്നത് അവരുടെ മൌലികാവകാശ ധ്വംസനത്തിന് ഇടയാക്കുന്നു. ഗ്രാമീണ മേഖലകളിൽ ഉൾപ്പടെ യാത്രാക്ലേശം രൂക്ഷമാകുമെന്നും കെഎസ്ആർടിസി അധികൃതർ പറയുന്നു.
ഏതൊരു ഹർത്താലിലും എന്ത് കാരണങ്ങളാലും ആദ്യം ആക്രമിക്കപ്പെടുന്നത് കെഎസ്ആർടിസി ബസുകളാണ്. കെഎസ്ആർടിസിയുടെ ഉടമസ്ഥരും ഉപഭോക്താക്കളും ജനങ്ങൾ ആണെന്നിരിക്കെ സ്വന്തം ശരീരത്തിൽ തന്നെ കുത്തി മുറിവേൽപ്പിക്കുന്നതുപോലെയാണ് കെഎസ്ആർടിസി ബസുകൾക്കുനേരെയുള്ള അക്രമം.
advertisement
തിരുവനന്തപുരത്ത് 23 ബസുകളും കൊല്ലത്ത് 21 ബസുകളും പത്തനംതിട്ടയിൽ 10 ബസുകളുമാണ് അക്രമിക്കപ്പെട്ടത്. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ നാലു വീതം ബസുകളും അക്രമത്തിന് ഇരയായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹർത്താലിൽ അക്രമിക്കപ്പെട്ട ബസുകളുമായി KSRTCയുടെ വിലാപയാത്ര
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement