TRENDING:

KSRTC Strike| കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളും ഓടുന്നില്ല

Last Updated:

ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC )തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് (KSRTC Strike) തുടങ്ങി. അർദ്ധരാത്രിയിൽ സമരം തുടങ്ങിയതോടെ ദീർഘദൂര ബസ് സർവ്വീസുകളും സ്തംഭിച്ചു. എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതിനാൽ മുഴുവൻ സർവ്വീസുകളും മുടങ്ങിയേക്കും.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

സിഐടിയു, ബിഎംഎസ് യൂണിയനുകൾ ഒരു ദിവസവും ഐഎൻടിയുസി യൂണിയനായ ടിഡിഎഫ് രണ്ട് ദിവസവുമാണ് പണി മുടക്കുന്നത്. പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പണിമുടക്കുന്ന ദിവസത്തെ ശമ്പളം ലഭിക്കില്ല. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകളുടെ പണിമുടക്ക്.

ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

advertisement

കെഎസ്ആര്‍ടിസി തൊഴിലാളി പണിമുടക്കിനെതിരെ ഗതാഗതമന്ത്രി ആന്റണി രാജു രംഗത്ത് വന്നിരുന്നു. യൂണിയനുകള്‍ തീരുമാനം മാറ്റാന്‍ തയ്യാറാറകണമെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങല്‍ തള്ളില്ല. 30 കോടിയുടെ അധിക ബാധ്യതായണ് ശമ്പള പരിഷ്‌കരണം മൂലം ഉണ്ടാകുന്നത്. തൊഴിലാളികള്‍ സ്വയം അത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവംബര്‍ ഒന്‍പതു മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ് ഓണേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി ഗതാഗത മന്ത്രിക്ക് സമരത്തിന് നോട്ടീസ് നല്‍കി. മിനിമം ചാര്‍ജ് 12രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം.

advertisement

Also Read-Fuel Price | കേരളം നികുതി കുറയ്ക്കില്ല; 'ഇന്ധനവില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം'; ധനമന്ത്രി

ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രനിരക്ക് വര്‍ദ്ധപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.

കോവിഡ്‌സാഹചര്യം മാറുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടിട്ടുണ്ട്. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്.

advertisement

അധികാരവും പത്രാസും കാട്ടി ആരെയും പേടിപ്പിക്കരുത്.; മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പികെ ഫിറോസ്

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ(Minister Mohammad Riyas ) രൂക്ഷ വിമര്‍ശനവുമായി പി കെ ഫിറോസ്(pk firoz).പി.ഡബ്ല്യു.ഡി(pwd). റസ്റ്റ് ഹൗസ് ജീവനക്കാരനെ കണക്കിന് ശകാരിക്ക മന്ത്രിയുടെ രീതിശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.ഒരു സ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ അവിടെ മതിയായ സ്റ്റാഫിനെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടോ എന്ന് തിരക്കണം. ഇല്ലെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണെമെന്നും പി കെ ഫിറോസ് പറഞ്ഞു.

advertisement

ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന സോഷ്യല്‍ മീഡിയയുടെ മുമ്പില്‍ വെച്ച് ഒരാളെ അപമാനിക്കുകയല്ല വേണ്ടത്. ആ സാധു ജീവനക്കാരന്‍ വിചാരിച്ചാലൊന്നും അങ്ങയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള കെല്‍പ്പുണ്ടാവില്ല.അധികാരവും പത്രാസുമൊന്നും കാട്ടി ആരെയും പേടിപ്പിക്കരുത്. ഫേസ്ബുക്കിലൂടെയായിരുന്നു പി കെ ഫിറോസിന്റെ രൂക്ഷ വിമര്‍ശനം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC Strike| കെഎസ്ആർടിസി പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളും ഓടുന്നില്ല
Open in App
Home
Video
Impact Shorts
Web Stories