TRENDING:

KSRTC | ചാര്‍ജ് ചെയ്യുന്നതിനിടെ ടിക്കറ്റ് മെഷീനുകള്‍ പൊട്ടിത്തെറിച്ചു; സംഭവം വെഞ്ഞാറടമൂട് ഡിപ്പോയില്‍

Last Updated:

കണ്ടക്ടർമാർക്ക് ഉപയോഗിക്കുന്നതിനു വേണ്ടി ചാർജ് ചെയ്യുകയായിരുന്ന 5 ടിക്കറ്റ് മെഷീനുകളാണ് പൊട്ടിത്തെറിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചാർജ് ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസിയുടെ (KSRTC) ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ (Electronic Ticket Machine) പൊട്ടിത്തെറിച്ചു. വെഞ്ഞാറമൂട് (Venjarammoodu) കെഎസ്ആർടിസി ഡിപ്പോയിൽ ഇന്നലെ രാവിലെയാണ് സംഭവം. കണ്ടക്ടർമാർക്ക് ഉപയോഗിക്കുന്നതിനു വേണ്ടി ചാർജ് ചെയ്യുകയായിരുന്ന 5 ടിക്കറ്റ് മെഷീനുകളാണ് പൊട്ടിത്തെറിച്ചത്.
advertisement

ഒരു മെഷീൻ പെട്ടെന്ന് തീ പിടിക്കുകയും അടുത്തുള്ള മറ്റു മെഷീനുകളിലേക്കു പടരുകയുമായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇതിനു മുൻപും ചാർജിങ്ങിനിടെ ടിക്കറ്റ് മെഷീനുകൾ കത്തിയ സംഭവം ഉണ്ടായിട്ടുണ്ട്.അമിത വൈദ്യുത പ്രവാഹമോ മെഷീനുകൾ ഷോർട്ട് ആയതോ ആകാം കാരണമെന്ന് അധികൃതർ പറയുന്നു.

Also Read- 'ഓപ്പറേഷന്‍ മത്സ്യ'; 1707 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു; പരിശോധന ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

advertisement

ഈ വര്‍ഷം ജനുവരിയില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ ടിക്കറ്റ് മെഷീന്‍ പൊട്ടിത്തെറിച്ച് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റിരുന്നു.തിരുവനന്തപുരത്ത് നിന്ന എത്തിയ സൂപ്പര്‍ ഡീലക്സ് ബസില്‍ ഉപയോഗിച്ച മെഷീനാണ് പൊട്ടിത്തെറിച്ചത്.

Also Read- അങ്കമാലിയിൽ കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ച കേസിൽ വീണ്ടും അറസ്റ്റ്

പൂര്‍ണമായും കത്തിയമര്‍ന്ന മെഷീന്‍ സമീപത്ത് നിന്ന് മാറ്റുമ്പോഴാണ് കണ്ടക്ടര്‍ പെരുമ്പാവൂര്‍ സ്വദേശി എം.എം. മുഹമ്മദ്, ഡ്രൈവര്‍ എറണാകുളം സ്വദേശി ജേക്കബ്ബ് ആന്റണി എന്നിവര്‍ക്ക് പരിക്കേറ്റത്. ബസ് ഡിപ്പോയിലെത്തിച്ചതിന് ശേഷം കണ്ടക്ടറും ഡ്രൈവറും വിശ്രമ മുറിയില്‍ ഉറങ്ങുന്നതിനിടയിലായിരുന്നു മെഷീന്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഈ സമയം ബര്‍ത്തിലായിരുന്നു മെഷീന്‍ സൂക്ഷിച്ചത്. ശബ്ദംകേട്ട് ഉണര്‍ന്ന ജീവനക്കാര്‍ കണ്ടത് മെഷീന്‍ കത്തുന്നതാണ്.

advertisement

Also Read- കെറെയില്‍ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; പോലീസുകാരനെതിരെ നടപടി, എആര്‍ ക്യാമ്പിലേക്ക് മാറ്റി

കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് മെഷീന്‍ ബര്‍ത്തില്‍ നിന്ന് ഉടന്‍ മാറ്റിയിട്ടു. ഇതിനിടെയാണ് ഇരുവരുടെയും വിരലുകള്‍ക്ക് പൊള്ളലേറ്റത്. അതേസമയം മെഷീന്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം സംബന്ധിച്ച് ജീവനക്കാര്‍ക്ക് വ്യക്തതയില്ല. അന്വേഷണത്തിനുവേണ്ടി മെഷീന്‍ മാറ്റിയിട്ടുണ്ട്. മെഷീനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകും അപകടത്തിന് കാരണമായതെന്നാണ് സംശയം. മൈക്രോ എഫ്.എക്‌സ് എന്ന കമ്പനി നിര്‍മിച്ചതാണ് മെഷീന്‍.

advertisement

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ കമ്പനിയുടെ മെഷീനുകള്‍ വാങ്ങിയതില്‍ അഴിമതി ആരോപണം ഉയർന്നിരുന്നു. പൊതുമേഖലാ കമ്പനിയ്ക്ക് പകരം സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്.

'ഭിന്നശേഷിയുള്ള കുട്ടി കൂടെയുണ്ടെങ്കില്‍ ബൈക്കില്‍ മൂന്നുപേര്‍ സഞ്ചരിക്കുന്നത് പരിഗണനയില്‍': മന്ത്രി ആന്റണി രാജു

പത്തനംതിട്ട: ഭിന്നശേഷിയുള്ള കുട്ടികളുമായി ഇരു ചക്രവാഹനത്തില്‍ മൂന്നുപേര്‍ക്ക് സഞ്ചരിക്കാന്‍ പരിഗണനിയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു(Minister Antony Raju). പത്തനംതിട്ട ജില്ലയില്‍ നടന്ന വാഹനീയം അദാലത്തില്‍ കിട്ടിയ പരാതി പരിഗണിച്ചാണ് പുതിയ തീരുമാനം ആലോചിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ആവശ്യം പരിഗണിക്കാന്‍ പ്രത്യേകം സര്‍ക്കുലര്‍ ഇറക്കുമെന്ന് മന്ത്രി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പത്തനംതിട്ട സ്വദേശി മധുസൂദനാണ് ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയില്‍ പോകുന്നതിനുള്ള ബുദ്ധിമുട്ട് മന്ത്രിയെ അറിയിച്ചത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC | ചാര്‍ജ് ചെയ്യുന്നതിനിടെ ടിക്കറ്റ് മെഷീനുകള്‍ പൊട്ടിത്തെറിച്ചു; സംഭവം വെഞ്ഞാറടമൂട് ഡിപ്പോയില്‍
Open in App
Home
Video
Impact Shorts
Web Stories