ട്രൂപ്പിൽ അംഗമാകാൻ കെഎസ്ആർടിസി ജീവനക്കാർക്കൊപ്പം കുടുംബാംഗങ്ങൾക്കും അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് ട്രൂപ്പില്‍ അംഗമാകാന്‍ അപേക്ഷ സമർപ്പിക്കാം. പ്രകടനങ്ങളുടെ വീഡിയോയും അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും നിർദേശമുണ്ട്. കലാപ്രകടനങ്ങളുടെ 3 മിനിറ്റിൽ കുറയാത്തതും 5 മിനിറ്റിൽ കൂടാത്തതുമായ വീഡിയോയാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്.
വീഡിയോയുടെ തുടക്കത്തിൽ പേര്, തസ്‌തിക, കുടുംബാംഗമാണെങ്കിൽ ജീവനക്കാരൻ/ ജീവനക്കാരിയുമായുള്ള ബന്ധം, ജോലി ചെയ്യുന്ന യൂണിറ്റ്, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി സ്വയം പരിചയപ്പെടുത്തണം. പ്രാവീണ്യം തെളിയിച്ച സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതും സമർപ്പിക്കണം. അവസാന തീയതി 25 ഉച്ചയ്ക്ക് 2 മണി. എൻട്രികൾ യൂണിറ്റ് ഓഫീസർ മുഖേനയാണ് ചീഫ് ഓഫീസിലേക്ക് നൽകേണ്ടത്. ksrtcexpo@gmail.com എന്ന ഇമെയിലിലും 9497001474 എന്ന വാട്സാപ്പ് നമ്പറിലും നൽകാവുന്നതാണ്. നിശ്ചിത മയത്തിനുശേഷം ലഭിക്കുന്ന എൻട്രികൾ പരിഗണിക്കില്ലെന്നും കെഎസ്ആർടിസി അറിയിച്ചു.
advertisement