TRENDING:

Sadak Suraksha Abhiyan| അപകടങ്ങൾ തടയാൻ ഡ്രൈവർമാർക്ക് KSRTC പ്രത്യേക പരിശീലനം നൽകും; പഴയ ബസുകൾ മാറ്റണമെന്ന് തൊഴിലാളികൾ

Last Updated:

പരിശീലനത്തിനായി നിലവിലുള്ള ഡ്രൈവർമാരിൽ നിന്നും മാസ്റ്റർ ട്രെയിനർമാരെ  കണ്ടെത്തും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അപകടങ്ങൾ തടയാനായി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകാനൊരുങ്ങി കെഎസ്ആർടിസി. പരിശീലനത്തിനായി നിലവിലുള്ള ഡ്രൈവർമാരിൽ നിന്നും മാസ്റ്റർ ട്രെയിനർമാരെ  കണ്ടെത്താനുള്ള മാർഗ നിർദ്ദേശങ്ങളും കെഎസ്ആർടിസി പുറത്തിക്കി.
News18
News18
advertisement

അതേസമയം ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നതിനോടൊപ്പം തന്നെ പഴയ ബസ്സുകൾ മാറ്റാൻ കെഎസ്ആർടിസി തയ്യാറാകണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. ബസ് അപകടത്തിൽപ്പെടുമ്പോൾ ബലിയാടാകുന്നത് ഡ്രൈവർമാരാണെന്നും ഇവർ ആരോപിച്ചു.

സർവീസ് കാലയളവിൽ അപകടങ്ങൾ ഉണ്ടാക്കാത്തവരും ഇന്ധനക്ഷമത ഉറപ്പാക്കി ഡ്രൈവിംഗ് നടത്തിയവരും ആകണം ട്രെയിനർമാർ ആകുന്നത് എന്നാണ് മാർഗ നിർദ്ദേശത്തിൽ പറയുന്നത്. വിരമിക്കാൻ ഇനി കുറഞ്ഞത് മൂന്നുവർഷമെങ്കിലും ഉള്ളവരെയായിരിക്കണം മാസ്റ്റർ ട്രെയിനർമാരാകാൻ കണ്ടെത്തുന്നതെന്നും ഇവർക്ക് ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

advertisement

എല്ലാ യൂണിറ്റിൽനിന്നും യോഗ്യതയുള്ള ഡ്രൈവർമാരുടെ ലിസ്റ്റ് ജനുവരി 13ന് മുമ്പ് നൽകാനാണ് എംഡിയുടെ ഉത്തരവ്.

#NationalHighwaysAuthorityofIndia

#NHAI

#MinistryOfRoadTransportAndHighways

#MORTH

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

#NitinGadkari

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sadak Suraksha Abhiyan| അപകടങ്ങൾ തടയാൻ ഡ്രൈവർമാർക്ക് KSRTC പ്രത്യേക പരിശീലനം നൽകും; പഴയ ബസുകൾ മാറ്റണമെന്ന് തൊഴിലാളികൾ
Open in App
Home
Video
Impact Shorts
Web Stories