പരാതി ഹയര്‍ അപ്പീല്‍ കമ്മിറ്റിയാകും പരിശോധിക്കുക. പരാതിയുടെ സ്വഭാവം പരിശോധിച്ചായിരിക്കും വിഷയത്തില്‍ തീരുമാനം. ആവശ്യമെങ്കില്‍ 13 അംഗ ഹയര്‍ അപ്പീല്‍ സമിതി പുനര്‍ മൂല്യനിര്‍ണ്ണയം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി വേദിയൊരുക്കുമെന്ന് എസ്എഫ്‌ഐ
അധ്യാപികയും എഴുത്തുകാരിയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിധികര്‍ത്താവ് ആക്കിയതെന്നും അതിനാല്‍ ദീപ നിശാന്തിനേ മാറ്റേണ്ട കാര്യമില്ല എന്നുമായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ നിലപാട്. ഇതില്‍ നിന്നാണ് ഡിപിഐ പിന്നോക്കം പോയത്. കലോത്സവ വേദിക്ക് സമീപത്തെ പ്രതിഷേധം അനുചിതമെന്നായിരുന്നു വിഷയത്തെക്കുറിച്ച് മന്ത്രി ജി സുധാകരന്റെ പ്രതികരണം.
advertisement
Dont Miss: പൊതു സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്താൻ ശ്രമമെന്ന് ദീപ നിശാന്ത്
നേരത്തെ സുരക്ഷ മുന്‍നിര്‍ത്തി മൂല്യനിര്‍ണ്ണയവേദി ലജ്‌നത്തുല്‍ മുഹമ്മദീയ സ്‌കൂളില്‍ നിന്ന് സഹകരണ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ പ്രതിഷേധവുമായി എത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. മൂല്യ നിര്‍ണ്ണയം പൂര്‍ത്തിയാക്കി ദീപ നിശാന്ത് പൊലീസ് സുരക്ഷയിലാണ് പുറത്തേക്ക് പോയത്. അധ്യാപിക എന്ന നിലയിലാണ്് തന്നെ വിധികര്‍ത്താവ് ആക്കിയതെന്നായിരുന്നു സംഭവത്തില്‍ ദീപയുടെ നിലപാട്.
