പൊതു സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്താൻ ശ്രമമെന്ന് ദീപ നിശാന്ത്
Last Updated:
ആലപ്പുഴ: പൊതു സമൂഹത്തിൽ നിന്നും തന്നെ ഒറ്റപ്പെടുത്താൻ ശ്രമമെന്ന് ദീപ നിശാന്ത്. തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കിയാണ് കലോൽസവത്തിൽ നിന്ന് മടങ്ങുന്നത്. വിവാദങ്ങളെ കുറിച്ച് നിലപാട് നേരത്തെ വ്യക്തമാക്കിയാണെന്നും എന്തുകൊണ്ടാണ് ശ്രീചിത്രനെതിരെ പ്രതിഷേധമില്ലാത്തതെന്നും ദീപ നിശാന്ത് ന്യൂസ് 18നോട് പറഞ്ഞു.
സ്ത്രീ ആയതിനാലാണ് ഈ വിധം മാറ്റി നിർത്തുന്നതെങ്കിൽ നിശബ്ദയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ദീപ വ്യക്തമാക്കി. കലോത്സവ വേദിയിൽ വിധികർത്താവായി എത്തിയ ദീപ നിശാന്തിനെതിരെ ആലപ്പുഴയിലുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ദീപയുടെ പ്രതികരണം.
കലോത്സവത്തിന്റെ ഭാഗമായുള്ള ഉപന്യാസ മത്സരത്തിന്‍റെ വിധികർത്താവായാണ് ദീപ നിശാന്ത് എത്തിയത്. എന്നാൽ, മൂല്യനിർണയം നടക്കുന്ന വേദിക്ക് സമീപം പ്രതിഷേധവുമായി എ ബി വി പി പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തുകയായിരുന്നു. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയപ്പോൾ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് മാറ്റി. പിന്നീട് കെ എസ് യുവിന്‍റെ വനിതാ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെയും വനിതാ പൊലീസിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
advertisement
ദീപ നിശാന്തിനെ മൂല്യനിർണയത്തിൽ നിന്ന് മാറ്റി നിർത്തണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ദീപ നിശാന്തിനു പകരം മറ്റൊരു വിധികർത്താവിനെ ഉപയോഗിച്ച് മൂല്യനിർണയം വീണ്ടും നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്നു ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു മാറ്റി. അതേസമയം, കോളജ് അധ്യാപികയും എഴുത്തുകാരിയും എന്ന നിലയിലാണ് ദീപ നിശാന്തിനെ ക്ഷണിച്ചതെന്ന് ഡി പി ഐ വ്യക്തമാക്കി. ജഡ്ജസിന്‍റെ പാനലിൽ നിന്ന് ദീപ നിശാന്തിനെ മാറ്റേണ്ട കാര്യമില്ലെന്നും ഡി പി ഐ വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2018 2:31 PM IST


