advertisement

അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി വേദിയൊരുക്കുമെന്ന് എസ്എഫ്‌ഐ

Last Updated:
തിരുവനന്തപുരം: റഫീഖ് മംഗലശ്ശേരിയുടെ സംവിധാനത്തില്‍ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റവന്യു ജില്ലാ കലോത്സവത്തില്‍ അവതരിപ്പിച്ച കിതാബ് നാടകത്തിന് പിന്തുണയുമായി എസ്എഫ്‌ഐ. കിത്താബ് അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സന്നദ്ധമാണെങ്കില്‍ വേദിയൊരുക്കുമെന്ന് എസ്എഫ്‌ഐ പറഞ്ഞു.
അടച്ചു വെക്കേണ്ടതല്ല, തുറന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരേണ്ടത് തന്നെയാണ് കിത്താബെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. കിത്താബിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയതിനു പിന്നാലെയാണ് എസ്എഫ്‌ഐയും നിലപാട് വ്യക്തമാക്കിയത്.
Related One: 'കിത്താബിനൊപ്പം'; ആവിഷ്കാര സ്വാതന്ത്ര്യത്തിനൊപ്പം: ഡിവൈഎഫ്ഐ
'കിത്താബിന്റെ ചര്‍ച്ചകള്‍ കോഴിക്കോട് ജില്ല കലോത്സവവേദിയില്‍നിന്നും തുടങ്ങിയപ്പോള്‍ തന്നെ അര്‍ത്ഥശങ്കയില്ലാതെ കിത്താബിനോട് ഐക്യപ്പെട്ടവരാണ് ഞങ്ങള്‍. വ്യതിയാനമില്ലാത്ത ആ നിലപാടിനോടൊപ്പം ഒന്നുകൂടി കൂട്ടിചേര്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി എസ്.എഫ്.ഐ വേദിയൊരുക്കും. ഒപ്പം ആവിഷക്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ ഇനിയും ഏറ്റെടുക്കും.' എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അവതരിപ്പിക്കാന്‍ സന്നദ്ധമെങ്കില്‍ കിത്താബിനായി വേദിയൊരുക്കുമെന്ന് എസ്എഫ്‌ഐ
Next Article
advertisement
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
സംസ്ഥാനത്ത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കും ഇനി സൗജന്യ ചികിത്സ
  • കേരളത്തില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു

  • കാസ്പ്, കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് ഉള്‍പ്പെടാത്ത മിസ്സിംഗ് മിഡില്‍ വിഭാഗത്തിനും പരിരക്ഷ ലഭിക്കും

  • കേരളം രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി 8425 കോടി രൂപയുടെ സേവനം നല്‍കി

View All
advertisement