TRENDING:

KT Jaleel: 'ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഒരധികാരപദവിയും വേണ്ട'; അൻവറിനുപിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ 'യുദ്ധം പ്രഖ്യാപിച്ച്' കെ.ടി. ജലീൽ

Last Updated:

'സിപിഎം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങും'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി ഇടത് സ്വതന്ത്ര എംഎല്‍എ ഡോ. കെ ടി ജലീല്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അധികാര രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുന്ന കാര്യം ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയ പി വി അന്‍വറിന്റെ പാതയിലേക്ക് കടക്കുമെന്ന സൂചനയാണ് ജലീല്‍ നൽകുന്നത്.
advertisement

'ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസംവരെ സിപിഎം സഹയാത്രികനായി തുടരും. സിപിഎം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങും. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന 'സ്വര്‍ഗസ്ഥനായ ഗാന്ധിജി'യുടെ അവസാന അധ്യായത്തില്‍'- ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ന്യൂസ് 18ന്റെ വാർത്താ കാർ‍ഡിനൊപ്പമാണ് ജലീലിന്റെ പ്രഖ്യാപനം.

advertisement

നേരത്തെ അന്‍വറിനെ പിന്തുണച്ചുകൊണ്ട് ജലീല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. എല്ലാ ഉത്തരവാദിത്തങ്ങളില്‍നിന്നും ഒഴിഞ്ഞ്, വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നേരത്തെ ജലീല്‍ അറിയിച്ചിരുന്നു.

പാര്‍ലമെന്റെറി പ്രവര്‍ത്തനവും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാന്‍ നന്നേ പാടാണ്. പലപ്പോഴും റഫറന്‍സിന് സമയം തികയാതെ വരും. ഇനി എല്ലാം വേഗത്തിലാക്കണം. ജീവിതത്തിന്റെ സിംഹഭാഗവും പിന്നിട്ടു. നടന്നുതീര്‍ത്ത വഴിയോളം വരില്ല താണ്ടാനുള്ള ദൂരം, ജലീല്‍ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാര്‍, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കുനേരേ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel: 'ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഒരധികാരപദവിയും വേണ്ട'; അൻവറിനുപിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ 'യുദ്ധം പ്രഖ്യാപിച്ച്' കെ.ടി. ജലീൽ
Open in App
Home
Video
Impact Shorts
Web Stories