കൂടാതെ സിപിഎമ്മിന്റെ ലീഗ് വിരുദ്ധ പ്രചാരണത്തോടുള്ള വിയോജിപ്പും കെ ടി ജലീൽ വ്യക്തമാക്കി. ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്നത് സമുദായത്തെ കൂടി പരിഗണിച്ചാണെന്നും. കാലുമാറ്റം സമുദായത്തിന് ദോഷം ചെയ്യും. അൻവറിന്റെ വഴിക്ക് താനും പോയാൽ സമുദായത്തെ ആരെങ്കിലും വിശ്വസിക്കുമോ എന്നും ജലീൽ ചോദിച്ചു.
അതേസമയം സ്വർണ്ണ കള്ളക്കടത്തിലും ഹവാല ഇടപാടിലും തീവ്രവാദ പ്രവർത്തനങ്ങളിലും മുസ്ലീം സമുദായ അംഗങ്ങൾ പ്രവർത്തിക്കരുതെന്ന്
കാണിച്ചു കൊണ്ട് പാണക്കാട് തങ്ങൾ ഫത്വാ പുറപ്പെടുവിപ്പിക്കണമെന്ന് കെ ടി ജലീലിന്റെ ആവശ്യം മറ്റ് മതസ്ഥരിൽ വലിയ ആശങ്ക ഉയർത്തുന്നുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ പി.എസ്.സി ചെയർമാനുമായി ഡോ കെ എസ് രാധാകൃഷ്ണൻ.
advertisement
മലപ്പുറത്ത് എഴുപതു ശതമാനത്തിലധികം ജനങ്ങൾ മുസ്ലീങ്ങളാണെന്നും, മുസ്ലിങ്ങൾ ഭരണഘടനയെക്കാൾ പ്രാമുഖ്യം മതനിയമങ്ങൾക്കും മതാധികാരികൾക്കും നൽകുന്നു എന്നു കരുതേണ്ടി വരും. അതു കൊണ്ട് ആണല്ലോ ഇന്ത്യൻ ഭരണ ഘടനയും ശിക്ഷാ നിയമങ്ങളും കുറ്റകൃത്യമായ കാര്യങ്ങൾ തടയാനും ഫത്വാ വേണം എന്ന് കെ. ടി. ജലീൽ പറയുന്നതെന്നും ഡോ കെ എസ് രാധാകൃഷ്ണൻ പ്രതികരിച്ചു.