TRENDING:

'ലീഗ് കോട്ടയിൽ നിന്നെത്തിയതാണ് 'ഉശിര്' കൂടും; 'മക്ക'യിൽ ഈന്തപ്പഴം വില്‍ക്കുന്നവർക്ക് പിടികിട്ടില്ല'; ഒളിയമ്പുമായി കെ ടി ജലീൽ

Last Updated:

ലീഗ് കോട്ടയായ മലപ്പുറത്ത് നിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം 'ഉശിര്' കൂടും. അത് പക്ഷെ, 'മക്കയിൽ' ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: സ്വകാര്യ സർവകലാശാല ബിൽ ചർച്ചയിൽ സമയക്രമം പാലിക്കാത്തതിൽ നിയമസഭ സ്പീക്കർ ശാസിച്ച സംഭവത്തിൽ ഒളിയമ്പുമായി ഇടത് എംഎൽഎ കെ ടി ജലീൽ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയെന്നും അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂവെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
News18
News18
advertisement

ലീഗ് കോട്ടയായ മലപ്പുറത്ത് നിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം 'ഉശിര്' കൂടും. അത് പക്ഷെ, 'മക്കയിൽ' ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. അതേസമയം, എഫ്.ബി പോസ്റ്റിൽ സ്പീക്കറുടെ പേര് പരാമർശിച്ചിട്ടില്ല.

ഇടത് സ്വതന്ത്രനായി 2006ൽ മുസ്ലീംലീഗ് കോട്ടയായ കുറ്റിപ്പുറത്ത് നിന്നും പികെ കുഞ്ഞാലിക്കുട്ടിയെ തോൽപ്പിച്ച് അട്ടിമറി ജയം നേടിയ ജലീൽ മണ്ഡല പുനർനിർണയത്തിനു ശേഷം 2011, 2016, 2021 വർഷങ്ങളിൽ തവനൂരിൽ നിന്നുമാണ് നിയമസഭയിലെത്തിയത്.  ഷംസീർസിപിഎം കോട്ടയായ തലശ്ശേരിയിൽ നിന്നാണ് 2016ലും 2021ലും  വിജയിച്ചത്.

advertisement

കെടി ജലീലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സ്വകാര്യ സർവകലാശാലാ ബില്ലിന്‍റെ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം "ഉശിര്'' കൂടും. അത് പക്ഷെ, "മക്കയിൽ" ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.

advertisement

Also Read  - 'കെ ടി ജലീലിന് പ്രത്യേക പ്രിവിലേജൊന്നുമില്ല; കാണിച്ചത് ധിക്കാരം'; നിയമസഭയിൽ ക്ഷുഭിതനായി സ്പീക്കർ എ എൻ ഷംസീർ

തിങ്കളാഴ്ച സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല ബി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ്ര​സം​ഗം അ​വ​സാ​നി​പ്പി​ക്കാ​ത്ത​തി​​നാലാണ്​ കെ ടി ജ​ലീ​ലി​നോ​ട്​ സ്പീ​ക്ക​ർ എ എ​ൻ ഷം​സീ​ർ ക്ഷു​ഭി​ത​നാ​യത്. പ്ര​സം​ഗം പ​ത്ത്​ മി​നി​റ്റ്​ പി​ന്നി​ട്ട​തോ​ടെ അ​വ​സാ​നി​പ്പി​ക്കാ​ൻ പ​ല തവ​ണ സ്​​പീ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. 17 മി​നി​റ്റാ​യി​ട്ടും പ്ര​സം​ഗം തു​ട​ർ​ന്ന​തോ​ടെ, സ്പീ​ക്ക​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ബി​ല്ലി​ൽ വി​യോ​ജ​ന​ക്കു​റി​പ്പ്​ ന​ൽ​കി​യ പ്ര​തി​പ​ക്ഷ​ത്തെ മൂ​ന്ന് അം​ഗ​ങ്ങ​ളും പ്ര​സം​ഗം പ​ത്ത്​ മി​നി​റ്റി​ൽ അ​വ​സാ​നി​പ്പി​ച്ച്​ സ​ഹ​ക​രി​ച്ച​താ​യി ചെ​യ​ർ ചൂ​ണ്ടി​ക്കാട്ടി.

advertisement

പ്ര​സം​ഗം നി​ർ​ത്താ​തെ വ​ന്ന​തോ​ടെ, സ്പീ​ക്ക​ർ മൈ​ക്ക്​ ഓ​ഫ്​ ചെ​യ്യു​ക​യും തു​ട​ർ​ന്ന്​ സം​സാ​രി​ക്കേ​ണ്ട ഇ കെ വി​ജ​യ​നെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. ഇ​ത്​ വ​ക​വെ​​ക്കാ​തെ ജ​ലീ​ൽ മൈ​ക്കി​ല്ലാ​തെ പ്ര​സം​ഗം തു​ട​ർ​ന്ന​തോ​ടെ, സ്പീ​ക്ക​ർ രൂ​ക്ഷ ​വി​മ​ർ​ശ​നം ന​ട​ത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചെ​യ​റി​നോ​ട് കാ​ണി​ക്കേ​ണ്ട മ​ര്യാ​ദ ജ​ലീ​ല്‍ കാ​ണി​ച്ചി​ല്ല. ജ​ലീ​ല്‍ കാ​ണി​ച്ച​ത് ധി​ക്കാ​ര​മാ​ണെ​ന്നും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. ചെ​യ​ർ കാ​ണി​ച്ച​ത്​ ശ​രി​യ​ല്ലെ​ന്ന്​ ജ​ലീ​ലും പ​റ​ഞ്ഞു. ഒ​രു​പാ​ട്​ ത​വ​ണ പ​റ​ഞ്ഞി​ട്ടും ചെ​യ​റി​നെ ധി​ക്ക​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ജ​ലീ​ലി​ന് സ​ഭ​യി​ല്‍ പ്ര​ത്യേ​ക പ്രി​വി​ലേ​ജി​ല്ലെ​ന്നും സ്പീ​ക്ക​ര്‍ പറഞ്ഞിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലീഗ് കോട്ടയിൽ നിന്നെത്തിയതാണ് 'ഉശിര്' കൂടും; 'മക്ക'യിൽ ഈന്തപ്പഴം വില്‍ക്കുന്നവർക്ക് പിടികിട്ടില്ല'; ഒളിയമ്പുമായി കെ ടി ജലീൽ
Open in App
Home
Video
Impact Shorts
Web Stories