'എന്തൊക്കെയായിരുന്നു ഇവരൊക്കെ ഫേസ്ബുക്കിലും സോഷ്യല്‍മീഡിയയിലും പ്രചരിപ്പിച്ചിരുന്നത്. ഇതൊക്കെ മുകളില്‍ നിന്നൊരാള്‍ കാണുന്നുണ്ടെന്ന വിചാരം ഇവര്‍ക്കൊക്കെ ഉണ്ടാകണ്ടേ. ഏതായാലും ഇതൊക്കെ ഉന്നയിച്ച ആളുകളെയും കാത്തിരിക്കുന്നത് സമാനമായ അനുഭവങ്ങളാകുമെന്ന് ഇവരൊക്കെ മനസിലാക്കിയാല്‍ നന്നാകും' കെടി ജലീല്‍ പറഞ്ഞു.
ലീഗ് മുമ്പ് മതേതര ചിന്തയും വര്‍ഗീയ പ്രചാരണങ്ങളില്ലാതെയുമായിരുന്നു പ്രവര്‍ത്തിച്ചതെങ്കില്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും മന്ത്രി പറഞ്ഞു. ലീഗ് സ്വന്തം കാര്യം നേടാന്‍ വേണ്ടിയും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടിയും വര്‍ഗീയ കാര്‍ഡ് ഉപയോഗിക്കുന്നു എന്നത് കുറച്ച് കാലമായി പരക്കെ നിലനില്‍ക്കുന്ന ആക്ഷേപമാണ്. മതവും വിശ്വാസവും ഇസ്ലാമും പറഞ്ഞുകൊണ്ടാണ് തെരഞ്ഞെടുപ്പുകളില്‍ അവര്‍ മുസ്ലീം ജനവിഭാഗത്തെ സ്വന്തം ഭാഗത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.
advertisement
ഇത് മതേതര രാഷ്ട്രീയത്തിന്റെ വിജയമാണ്. മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ സംഘടിക്കുകയും ആ വിചാരവും വികാരവും ആളിക്കത്തിച്ച് വോട്ട് നേടി ജയിക്കുകയും ചെയ്യുന്ന ദുഷിച്ച സംസ്‌കാരത്തിന് എതിരായിട്ടുള്ള വിധികൂടിയാണിത്. അതുകൊണ്ട് തന്നെ ഈ വിധി പ്രസക്തമാണെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു.