കെ എം ഷാജി എംഎൽഎ അയോഗ്യന്‍

Last Updated:
കൊച്ചി : അഴീക്കോട് എംഎല്‍എ കെ എം ഷാജി അയോഗ്യനാക്കി ഹൈക്കോടതി. എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.നടപടിയെടുക്കാൻ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നിർദേശവും നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് സമയത്ത് വർഗീയ പ്രചരണം നടത്തി എന്നാരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന എം വി നികേഷ് കുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നികേഷ് കുമാറിന് 50000 രൂപ നൽകണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്
മുസ്ലിം ലീഗിന്റെ നിയമസഭാ അംഗമായിരുന്ന ഷാജിക്ക്,അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ആറ് വർഷത്തേക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ഉത്തരവ് വന്ന നിമിഷം മുതൽ എംഎൽഎ എന്ന നിലയിലുള്ള  എല്ലാ ആനുകൂല്യങ്ങളും അദ്ദേഹത്തിന് നഷ്ടമായി.
advertisement
അതേസമയം വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് കെ എം ഷാജി പ്രതികരിച്ചിരിക്കുന്നത്,
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ എം ഷാജി എംഎൽഎ അയോഗ്യന്‍
Next Article
advertisement
മലപ്പുറത്ത് വൻ രാസ ലഹരി വേട്ട; 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയുമായി നാലുപേർ പിടിയിൽ
മലപ്പുറത്ത് വൻ രാസ ലഹരി വേട്ട; 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയുമായി നാലുപേർ പിടിയിൽ
  • മലപ്പുറത്ത് 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയുമായി 4 പേർ പിടിയിൽ

  • രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം

  • വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു

View All
advertisement