കള്ളക്കടത്ത് മതപരമായ തെറ്റല്ല എന്നാണ് പിടിക്കപ്പെട്ടവർ പറയുന്നത്. കള്ളക്കടത്തുകാരെ മാറ്റി നിറുത്താൻ ലീഗ് തയാറാകാത്ത സാഹചര്യത്തിലാണ് താൻ പാണക്കാട് തങ്ങളോട് മതവിധി പുറപ്പെടുവിക്കണം എന്നു പറഞ്ഞത്. അതിന് കഴിയുന്നില്ലാ എങ്കിൽ സാദിഖലി തങ്ങൾ ലീഗ് അധ്യക്ഷനായി ഇരിക്കട്ടെ എന്നും താൻ പറഞ്ഞത് പി.എം.എ സലാം തെറ്റായി വക്രീകരിച്ചതാണെന്നും കെടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറം ജില്ലക്കാരനായ തന്നെ ആക്രമിച്ചപ്പോർ മലപ്പുറം സ്നേഹം എവിടെപ്പോയയെന്ന് ജലീൽ ചോദിച്ചു. ഒരു തെറ്റും ചെയ്യാത്ത തന്നെ ക്രൂശിച്ചെന്നും ഹജ്ജിനുപോയ മത പണ്ഡിതൻ സ്വർണക്കടത്തിന് പിടിക്കപ്പെട്ടിട്ടുണ്ടെന്നും ഇയാൾക്ക് ലീഗുമായി ബന്ധമുണ്ടെന്നും ജലീൽ ആരോപിച്ചു. ഈ കാര്യത്തിൽ ലീഗിനെ വെല്ലുവിളിക്കുകയാണെന്നും എതിർത്താൽ തെളുവുകൾ പുറത്തുവിടുമെന്നും രാജ്യവിരുദ്ധമായത് മതവിരുദ്ധമാണെന്നും കെടിജലീൽ പറഞ്ഞു.
advertisement
അതേസമം മതവിധി പുറപ്പെടുവിക്കണമെന്ന ജലീലിന്റെ പ്രസ്ഥാവനയെ നികൃഷ്ടം എന്നാണ് ലീഗ് വിശേഷിപ്പിച്ചത്. മുസ്ലീ സമുദായത്തിലുള്ളവരെ കുറ്റക്കാരാക്കാനാണ് ശ്രമമെന്നും ജലീലിന്റെ പ്രസ്ഥാവനയ്ക്കെതിരെ പ്രതിഷേധിക്കുമെന്നും പി.എം.എ സലാം വ്യക്തമാക്കി.കുഴിയിൽ വീണ മുഖ്യ മന്ത്രിയെ കരകയറ്റാനുള്ള ശ്രമമാണ് ജലീൽ നടത്തുന്നതെന്ന് ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു.