മുന്നറിയിപ്പ് നല്‍കാതെ ഡാമുകള്‍ തുറന്നു വിട്ടത്, തുറന്നു വിട്ട ശേഷവും അറിയിപ്പ് നല്കാതിരുന്നത്, കൃത്യമായ രക്ഷാ പ്രവര്‍ത്തനം നടത്താതിരുന്നത് എന്നിവയൊക്കെയാണ് ദുരന്തത്തിന് കാരണമായി അമിക്കസ് ക്യൂറി കണ്ടെത്തിയിരിക്കുന്നത്. നൂറുകണക്കിന് ജനങ്ങള്‍ മരിക്കാന്‍ ഇടയായ പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതിന് കാരണമായത് എംഎം മണിയുടെ അറിവില്ലായ്മയും പിടിവാശിയുമാണെന്ന് കുമ്മനം ആരോപിച്ചു.
advertisement
ഇത്തരമൊരു സംഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്. മണിയുടെ പിടിവാശി 500ഓളം നിരപരാധികളുടെ ജീവനാണ് ഇല്ലാതാക്കിയത്. ഇത് മറച്ചു വെക്കാനാണ് കേന്ദ്ര സര്‍ക്കാറിനെതിരെ വ്യാജ പ്രചാരണം നടത്തിയത്. കൂട്ടക്കുരുതിയില്‍ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെക്കണമെന്നും കുമ്മനെ രാജശേഖരൻ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 03, 2019 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രളയം: മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുമ്മനം
