TRENDING:

KV Thomas | 'കെ വി തോമസ് വികസനത്തിന്റെ വക്താവ്'; കിറ്റക്സുമായി പ്രത്യേക ഘട്ടത്തിൽ ഉണ്ടായ തർക്കം മാത്രമെന്ന് എം സ്വരാജ്

Last Updated:

ട്വന്റി - 20 വോട്ടർമാർ ഇത്തവണ ഇടതുപക്ഷത്തിന് ഒപ്പം നിൽക്കുമെന്ന് എം സ്വരാജ് പറഞ്ഞു. ട്വന്റി 20 യു ഡി എഫിനെ പിന്തുണയ്ക്കും എന്ന് ഇപ്പോൾ കരുതുന്നില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: ഇടതു പ്രചാരണത്തിനുണ്ടാകുമെന്ന കെ വി തോമസിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് സി പി എം. കെ വി തോമസ് വികസനത്തിന്റെ വക്താവാണെന്ന് മുൻ എം എൽ എയും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം സ്വരാജ്. കെ വി തോമസ് വികസനത്തിന്റെ വക്താവായി നില കൊള്ളുകയാണ്. കെ വി തോമസുമായി സംസാരിക്കുന്നുണ്ട്. കെ വി തോമസ് മാത്രമല്ല നേതൃനിരയിലുള്ള മറ്റുള്ളവരും പിന്തുണയ്ക്കുന്നുണ്ടെന്നും എം സ്വരാജ് പറഞ്ഞു.
M-Swaraj
M-Swaraj
advertisement

ട്വന്റി - 20 വോട്ടർമാർ ഇത്തവണ ഇടതുപക്ഷത്തിന് ഒപ്പം നിൽക്കുമെന്ന് എം സ്വരാജ് പറഞ്ഞു. ട്വന്റി 20 യു ഡി എഫിനെ പിന്തുണയ്ക്കും എന്ന് ഇപ്പോൾ കരുതുന്നില്ല. കിറ്റക്സുമായി പ്രത്യേക ഘട്ടത്തിൽ ഉണ്ടായ തർക്കം മാത്രമാണ്. ആ സാഹചര്യം ഇപ്പോൾ ഇല്ല.

അന്ന് വ്യവസായത്തിനായി നാട് വിട്ടു പോകും എന്ന് സാബു പറഞ്ഞെങ്കിലും ഇപ്പോഴും പോയിട്ടില്ല. കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിൽ ഉള്ളത്. വികസന രാഷ്ട്രീയത്ത സംബന്ധിച്ച് അഭിപ്രായ രൂപീകരണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ട് അത് ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നും സ്വരാജ് പ്രതികരിച്ചു.

advertisement

'തൃക്കാക്കരയിൽ ഇടതുപ്രചാരണത്തിന് ഉണ്ടാകും, കോൺഗ്രസുകാരനായി തുടരും': കെ വി തോമസ്

ഇടതു മുന്നണിയുടെ തൃക്കാക്കര (Thrikkakara) തെരഞ്ഞെടുപ്പ് കൺവെൻഷനിൽ (LDF Election Convention) പങ്കെടുക്കാൻ കെ വി തോമസ് (KV Thomas). ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. കോൺഗ്രസുകാരനായി തുടരുമെന്നും കെ വി തോമസ് ന്യൂസ് 18 നോട് പറഞ്ഞു.

Also Read- Accident| തിരുവനന്തപുരത്ത് KSRTC ബസ് കടക്കുള്ളിലേക്ക് ഇടിച്ചുകയറി; ഡ്രൈവർ ഉൾപ്പെടെ 22 പേർക്ക് പരിക്ക്

advertisement

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ആവേശം മുറുകുമ്പോൾ ഇടതു ക്യാമ്പിലേക്ക് എന്ന് ഉറപ്പിക്കുകയാണ് കെ വി തോമസ്. നാളെ മുഖ്യമന്ത്രി പിണറായി വിജയനോടാെപ്പം ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ വി തോമസ് പങ്കെടുക്കും. പക്ഷേ താൻ കോൺഗ്രസുകാരനായി തുടരും. എ ഐ സി സി അംഗമാണ് താൻ. ജനങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ വികസനത്തിന് ഒപ്പം നിൽക്കുന്നത്. വികസനം കാെണ്ടു വരുന്നത് ഇപ്പോൾ പിണറായി വിജയനാണ്. സിൽവർ ലെെൻ പദ്ധതി നാടിന് ആവശ്യമാണ്. തൃക്കാക്കരയിൽ വികസന രാഷ്ട്രീയം പറയാൻ താൻ ഉണ്ടാകുമെന്നും കെ വി തോമസ് പറഞ്ഞു.

advertisement

Also Read- Police clearance certificate| വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരില്ല; ഡിജിപിയുടെ സർക്കുലർ

പത്ത് വോട്ടിന് വേണ്ടി വികസനത്തെ തള്ളി പറയരുത്. കോൺഗ്രസ് നേതാക്കാൾ ഇപ്പോൾ ചെയ്യുന്നത് അതാണ്. കാെച്ചിയിൽ വികസനം കാെണ്ടു വന്നത് കാലാകാലങ്ങളിലെ സർക്കാരുകളാണ്. കെ കരുണാകരന്റെ സംഭാവന പറയാതിരിക്കാൻ ആവില്ല. കൊച്ചിയിൽ വികസനം കാെണ്ടു വന്നത് കോൺഗ്രസ് ആണെന്ന യുഡി എഫ് നേതാക്കളുടെ പ്രതികരണം ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

advertisement

എറണാകുളം ജില്ലയിലെ വികസനത്തിന് ഏറ്റവും പങ്കാളിത്തം വഹിച്ചത് താനാണെന്നും കെ വി തോമസ് പറഞ്ഞു.

യു ഡി എഫ് കൺവെൻഷനിലേക്ക് വിളിച്ചിട്ടില്ലെന്നും കാണാമെന്ന് പറഞ്ഞിട്ടും ഉമാ തോമസ് മറുപടി തന്നില്ലെന്നും കെവി തോമസ് പറഞ്ഞു. ചില നേതാക്കൾ വ്യക്തിപരമായ തൽപര്യം മൂലം ഉമയെ അകറ്റി നിർത്തുകയാണ്. എന്നാൽ കെ വി തോമസ് തന്നെ വിളിച്ചിട്ടില്ലെന്നായിരുന്നു ഉമ തോമസിന്റെ പ്രതികരണം. നാളെ മാധ്യമങ്ങളോട് കെ വി തോമസ് നിലപാട് വ്യക്തമാക്കും.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KV Thomas | 'കെ വി തോമസ് വികസനത്തിന്റെ വക്താവ്'; കിറ്റക്സുമായി പ്രത്യേക ഘട്ടത്തിൽ ഉണ്ടായ തർക്കം മാത്രമെന്ന് എം സ്വരാജ്
Open in App
Home
Video
Impact Shorts
Web Stories