Police clearance certificate| വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരില്ല; ഡിജിപിയുടെ സർക്കുലർ

Last Updated:

'പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്’ എന്നതിനുപകരം ‘കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റാകും ഇനി നൽകുക. സംസ്ഥാനത്തിനകത്തുള്ള ജോലിക്കായോ മറ്റോ മാത്രമാകും ഇതു നൽകുക.

തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ ജോലിയാവശ്യത്തിന് കേരള പോലീസ് ഇനി ക്ലിയറൻസ് സർട്ടിഫിക്കറ്റ് (police clearance certificate) നൽകില്ല. സ്വഭാവം നല്ലതാണെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം കേന്ദ്രസർക്കാരിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി ഇതു സംബന്ധിച്ച സർക്കുലർ ഇറക്കി.
'പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്’ എന്നതിനുപകരം ‘കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല’ എന്ന സർട്ടിഫിക്കറ്റാകും ഇനി നൽകുക. സംസ്ഥാനത്തിനകത്തുള്ള ജോലിക്കായോ മറ്റോ മാത്രമാകും ഇതു നൽകുക. ഈ സർട്ടിഫിക്കറ്റിനായി അപേക്ഷകൻ ജില്ലാ പൊലീസ് മേധാവിക്കോ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കോ അപേക്ഷ നൽകണം. മതിയായ കാരണങ്ങളുണ്ടെങ്കിൽ, നേരിട്ടല്ലാതെ മറ്റൊരാളെ ചുമതലപ്പെടുത്തിയും സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്. അപേക്ഷ ലഭിച്ചാലുടൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകും.
advertisement
Also Read- രാത്രി 2 മണിക്ക് തണുത്ത ബിയർ വേണം; 100 ഡയൽ ചെയ്തു; പൊലീസ് യുവാവിന് 'സമ്മാനം' കൊടുത്തു
അപേക്ഷകന്റെ പേരിൽ ട്രാഫിക്, പെറ്റി കേസുകൾ ഒഴികെ ക്രിമിനൽ കേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നൽകും. തെറ്റായ വിവരങ്ങളാണ് അപേക്ഷകൻ നൽകുന്നതെങ്കിൽ സർട്ടിഫിക്കറ്റ് നിരസിക്കും. കഴിഞ്ഞവർഷം ഓഗസ്റ്റിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽനിന്ന് പൊലീസ് പിൻവാങ്ങിയത്. ചിലരാജ്യങ്ങളിൽ ജോലി ലഭിക്കണമെങ്കിൽ സ്വാഭവ സർട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെയാണ് ഹൈക്കോടതിയിൽ ഹർജി വന്നത്.
advertisement
ഈ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രസർക്കാരിനോ സർക്കാർ ചുമതലപ്പെടുത്തുന്നവർക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. കുവൈറ്റിൽ ജോലിക്ക് ഇത്തരം സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും റീജണൽ പാസ്പോർട്ട് ഓഫീസിൽനിന്ന് ഇതുനൽകുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഉദ്ധരിച്ചാണ് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യങ്ങൾ വ്യക്തമാക്കി കഴിഞ്ഞദിവസം സർക്കുലർ പുറത്തിറക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Police clearance certificate| വിദേശ ജോലിക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തരില്ല; ഡിജിപിയുടെ സർക്കുലർ
Next Article
advertisement
കേരളത്തിലും തീവ്ര വോട്ടർ പട്ടിക പുതുക്കൽ; രാജ്യവ്യാപക SIR കേന്ദ്ര തിര‌ഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത മാസം പ്രഖ്യാപിച്ചേക്കും
കേരളത്തിലും തീവ്ര വോട്ടർ പട്ടിക പുതുക്കൽ; രാജ്യവ്യാപക SIR അടുത്തമാസം പ്രഖ്യാപിച്ചേക്കും
  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിക്കും.

  • വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കാൻ പ്രാദേശിക രേഖകൾ ഉൾപ്പെടുത്താൻ ചർച്ച നടന്നു.

  • കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

View All
advertisement