TRENDING:

COVID 19| സ്രവ സാമ്പിൾ പരിശോധനയ്ക്ക് ലാബ് ടെക്‌നീഷൻമാരും നഴ്സുമാരും; അധികജോലി ഭാരമെന്ന് നഴ്സുമാരുടെ സംഘടന

Last Updated:

കോവിഡ് സ്രവപരിശോധനയ്ക്ക് ഡോക്ടർമാരായിരുന്നു സാമ്പിൾ ശേഖരിച്ചിരുന്നത്. ഇതിനാണ് മാറ്റം വരുത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോവിഡ് പരിശോധനയ്ക്ക് സ്രവ സാമ്പിൾ ശേഖരിക്കാൻ ലാബ് ടെക്‌നീഷൻമാരെയും സ്റ്റാഫ് നഴ്സുമാരെയും നിയോഗിക്കാൻ ഉത്തരവ്. ഇവർക്ക് പരിശീലനം നൽകാനും ആരോഗ്യവകുപ്പ് ഉത്തരവിൽ പറയുന്നു. തീരുമാനത്തിനെതിരെ നഴ്സുമാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
advertisement

കോവിഡ് സ്രവപരിശോധനയ്ക്ക് ഡോക്ടർമാരായിരുന്നു സാമ്പിൾ ശേഖരിച്ചിരുന്നത്. ഇതിനാണ് മാറ്റം വരുത്തിയത്. ഇനിമുതൽ നഴ്സുമാരും ലാബ് ടെക്നീഷ്യൻമാരുമാകും സ്രവം എടുക്കുക. ഇവർക്ക് പരിശീലനം നൽകും.

ആദ്യ 20 സാമ്പിളുകൾ ശേഖരിക്കുന്നത് ഡോക്ടറുടെ മേൽനോട്ടത്തിലാകണം. അതിനു ശേഷം ചുമതല നഴ്സുമാർക്കൊ, ലാബ്ടെക്നീഷ്യനൊ കൈമാറും.  പരിശോധന വിപുലമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സർക്കാർ നിർദ്ദേശത്തിനെതിരെ നഴ്സുമാരുടെ സംഘടന രംഗത്തെത്തി. നിലവിൽ അമിത ജോലിഭാരമാണ് നഴ്സുമാർക്ക്. അതിന് പുറമെ കൂടുതൽ ജോലി ഭാരം അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ഗവൺമെന്റ് നഴ്സസ് യൂണിയനും അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| സ്രവ സാമ്പിൾ പരിശോധനയ്ക്ക് ലാബ് ടെക്‌നീഷൻമാരും നഴ്സുമാരും; അധികജോലി ഭാരമെന്ന് നഴ്സുമാരുടെ സംഘടന
Open in App
Home
Video
Impact Shorts
Web Stories