മണ്ണാട് നഗരസഭയിലെ ഒരു വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രം. ഒന്നാം വാർഡായ കുന്തിപ്പുഴയിൽ മത്സരിച്ച എൽഡിഎഫ് സ്വതന്ത്രൻ ഫിറോസ്ഖാനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്. ടി വി ചിഹ്നത്തിലാണ് ഫിറോസ്ഖാൻ മത്സരിച്ചത്. അവസാന ഘട്ടത്തിലായിരുന്നു വാർഡിലെ സ്ഥാനാർത്ഥി നിർണയം.
advertisement
വാർഡിൽ എൽഡിഎഫ് വെൽഫെയർ പാർട്ടി ധാരണയെന്ന ആക്ഷേപവും ഉയർന്നിരുന്നു. വാർഡിലെ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയായയ സിദ്ദീഖ് കുന്തിപ്പുഴയ്ക്കാകട്ടെ 179 വോട്ടും ലഭിച്ചു. സ്വതന്ത്രന് 65 വോട്ട് ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർത്ഥിയ്ക്ക് 8 വോട്ടാണ് ലഭിച്ചത്. 301 വോട്ട് നേടി യു.ഡി.എഫിന്റെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ സി അബ്ദുൽ റഹ്‌മാനാണ് വാർഡൽ നിന്ന് ജയിച്ചത്.
അതേസമയം പട്ടാമ്പി നഗരസഭയിലെ 12-ാം ഡിവിഷനിൽ നിന്ന് മോതിരം ചിഹ്നത്തിൽ മത്സരിച്ച എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അബ്ദുൽ കരീമിന് ഒരു വോട്ട് പോലും ലഭിച്ചില്ല. എൽഡിഎഫ് വെൽഫെയർ പാർട്ടി ധാരണയെന്ന ആക്ഷേപം ഇവിടെയുമുണ്ടായിരുന്നു. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി ടിപി ഉസ്മാൻ ആണ് ഇവിടെ വിജയിച്ചത്.
