TRENDING:

'സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ; പ്രധാന ആസ്തികൾ രേഖപ്പെടുത്തിയില്ല'; രാജീവ് ചന്ദ്രശേഖറിനെതിരെ എല്‍ഡിഎഫ് പരാതി

Last Updated:

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ആണ് ഇടതു മുന്നണി പരാതി നൽകിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ലോക്സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നല്‍കിയെന്നും പ്രധാന ആസ്തികൾ രേഖപ്പെടുത്തിയില്ലെന്നുമാണ് പരാതിയിലെ ആരോപണം.  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ആണ് ഇടതു മുന്നണി പരാതി നൽകിയത്.
advertisement

രാജീവ് ചന്ദ്രശേഖറിന് മുഖ്യ ഓഹരിയുള്ള ഇന്ത്യയിലെ പ്രധാന ധന കാര്യ സ്ഥാപനമായ ജൂപ്പിറ്റര്‍ ക്യാപ്പിറ്റൽ അടക്കമുള്ള പ്രധാന ആസ്ഥികൾ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്താതെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് എല്‍ഡിഎഫ് പരാതിയിൽ പറയുന്നു.

നാമനിർദ്ദേശ പത്രികയോടൊപ്പം വ്യാജ സത്യവാങ്മൂലം നൽകിയത് ജനപ്രാതിനിത്യ നിയമമനുസരിച്ച് ഗുരുതരമായ കുറ്റമാണെന്നും ഇടതുമുന്നണി ചൂണ്ടിക്കാട്ടി. രാജീവ് ചന്ദ്രശേഖറിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരം എൽഡി എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ എം വിജയകുമാറും ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണനും ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുന്‍പ് മഹിളാ കോൺഗ്രസ്‌ നേതാവും സുപ്രീം കോടതി അഭിഭാഷകയുമായ അവനി ബൻസാൽ സമാനമായ പരാതി വരണാധികാരിക്ക് ഓൺലൈനായി നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രിക തള്ളണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പത്രിക വരണാധികാരി അംഗീകരിച്ചതിനാൽ ഇനി ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ; പ്രധാന ആസ്തികൾ രേഖപ്പെടുത്തിയില്ല'; രാജീവ് ചന്ദ്രശേഖറിനെതിരെ എല്‍ഡിഎഫ് പരാതി
Open in App
Home
Video
Impact Shorts
Web Stories