TRENDING:

തെരഞ്ഞെടുപ്പ് ഫ്ലക്സില്‍ വിഗ്രഹത്തിന്‍റെ ചിത്രം; വി.മുരളീധരനെതിരെ എല്‍ഡിഎഫ് പരാതി

Last Updated:

ബിജെപി സ്ഥാനാര്‍ഥിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതരമായ  പെരുമാറ്റചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് ഇടത് മുന്നണി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് എല്‍ഡിഎഫ് പരാതി നല്‍കി. വീ. മുരളീധരന് വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് വര്‍ക്കലയില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ വര്‍ക്കല ജനാര്‍ദ്ദന സ്വാമിയുടെ വിഗ്രഹത്തിന്‍റെ ചിത്രം ഉപയോഗിച്ചെന്നാണ് പരാതി.
advertisement

ബിജെപി സ്ഥാനാര്‍ഥിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതരമായ  പെരുമാറ്റചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് ഇടത് മുന്നണി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

വി.മുരളീധരന്‍റെയും നരേന്ദ്രമോദിയുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് വിഗ്രഹത്തിന്‍റെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'ശ്രീ ജനാര്‍ദ്ദന സ്വാമിക്ക് പ്രണാമം' എന്നും ബോര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരത്തേ  മുന്നറിയിപ്പ് നല്‍കിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരഞ്ഞെടുപ്പ് ഫ്ലക്സില്‍ വിഗ്രഹത്തിന്‍റെ ചിത്രം; വി.മുരളീധരനെതിരെ എല്‍ഡിഎഫ് പരാതി
Open in App
Home
Video
Impact Shorts
Web Stories