TRENDING:

Local Body Election 2020 | മരം മുറിക്കലിന് അനുമതി; തോട്ടം മേഖലയിലെ വോട്ട് ചോരില്ലെന്ന പ്രതീക്ഷയിൽ ഇടതുപക്ഷം

Last Updated:

കാലങ്ങളായി നിലനിന്നിരുന്ന മരം മുറിക്കലിന് അടക്കം അനുമതി നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഇടതുപക്ഷത്തിന് കരുത്തേകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കുമ്പോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങൾ അടക്കം ഏറ്റെടുത്തിരിക്കുന്നത് തോട്ടം മേഖലയാണ്. മരം മുറിക്കലിന് അടക്കം അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാട് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
advertisement

എന്നാല്‍, ബാക്കി നില്‍ക്കുന്ന ഭൂമി പ്രശ്‌നങ്ങളും നിർമാണ നിരോധനവും യു ഡി എഫിന് അനുകൂല സാഹചര്യം ഒരുക്കുമെന്നാണ് വലതുപക്ഷ വിശ്വാസം. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് ഇരു മുന്നമികളുടെയും അഭിമാന പ്രശ്‌നമാണ്.

You may also like: 'നടന്നത് ജാലവിദ്യയെന്ന് ജീവനക്കാരൻ'; ഇറാനിയൻ മോഷണസംഘത്തെ ചേർത്തലയിൽ എത്തിച്ചു [NEWS]'പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി': രാഷ്ട്രീയം വ്യക്തമാക്കി നടൻ ദേവൻ [NEWS] ഫാഷൻ ഗോൾഡ് തട്ടിപ്പിന് പിന്നാലെ പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; നൂറോളം പേർ തട്ടിപ്പിനിരയായെന്ന് റിപ്പോർട്ട് [NEWS]

advertisement

ആരോപണങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്. സര്‍ക്കാരിന് എതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന യു ഡി എഫിന് ത്രിതല പഞ്ചായത്തുകള്‍ പിടിച്ചടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും.

അതുകൊണ്ടു തന്നെ ഇരു മുന്നണികള്‍ക്കും ഇടുക്കിയില്‍ ഏറ്റവും സ്വാധീനമുള്ള തോട്ടം മേഖലയില്‍ കടുത്ത പോരാട്ടത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങളിലുള്ള മത്സരം ഇവിടെ ആരംഭിച്ചു കഴിഞ്ഞു. കാലങ്ങളായി നിലനിന്നിരുന്ന മരം മുറിക്കലിന് അടക്കം അനുമതി നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഇടതുപക്ഷത്തിന് കരുത്തേകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.

advertisement

എന്നാല്‍, കാലങ്ങളായി നിലനില്‍ക്കുന്ന ഭൂമി പ്രശ്‌നവും നിര്‍മ്മാണ നിരോധനവും ഇത്തവണ പ്രധാന പ്രചാരണ ആയുധമാക്കി തോട്ടം മേഖലയില്‍ സീറ്റുകൾ ഉറപ്പിക്കാനുള്ള നീക്കമാണ് യു ഡി എഫിന്റേത്. മൂന്നാര്‍ കേന്ദ്രീകരിച്ചുള്ള വികസനവും പെട്ടിമുടി ദുരന്ത ബാധിതരുടെയും. തോട്ടം തൊഴിലാളികളുടെയും കുറ്റിയാര്‍വാലിയിലെ പുനരധിവാസവുമെല്ലാം ഇടതുപക്ഷം നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ കോൺഗ്രസിന് പ്രതിരോധം തീര്‍ക്കാന്‍ ഇത്തവണയും ഭൂമിപ്രശ്‌നവും നിർമാണ നിരോധനവും മാത്രമാണുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Election 2020 | മരം മുറിക്കലിന് അനുമതി; തോട്ടം മേഖലയിലെ വോട്ട് ചോരില്ലെന്ന പ്രതീക്ഷയിൽ ഇടതുപക്ഷം
Open in App
Home
Video
Impact Shorts
Web Stories