മന്ത്രി ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് കൊല്ലത്ത് കോൺഗ്രസ് പുറത്താക്കിയ നേതാവ് കേരള കോൺഗ്രസ് ബി യിലേക്ക്. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തലച്ചിറ അബ്ദുള്‍ അസീസാണ് കേരള കോൺഗ്രസ് ബി പാർട്ടി അംഗത്വം സ്വീകരിക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രിയും പാർട്ടി ചെയർമാനുമായ കെബി ഗണേഷ് കുമാറിൽ നിന്ന് കേരള കോൺഗ്രസ് (ബി) മെമ്പർഷിപ്പ് സ്വീകരിക്കും.
തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടന വേളയിലാണ് അബ്ദുൾ അസീസ് മന്ത്രിയെ വേദിയിലിരുത്തി പുകഴ്ത്തി സംസാരിക്കുകയും ഗണേഷ് കുമാറിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തത്. ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നായിരുന്നു പ്രസംഗത്തിൽ അസീസ് ആഹ്വാനം ചെയ്തത്. ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരമാണെന്നും വോട്ട് ചോദിച്ചു വരുന്ന മച്ചി മരങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അസീസ് പറഞ്ഞിരുന്നു. പാർട്ടി വിരുദ്ധ നടപടിയിൽ അസീസിനോട് ഡിസിസി വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്.
advertisement
