TRENDING:

നെയ്യാറ്റിൻകരയിലെ ആത്മഹത്യ: കാരണം ബാങ്കിന്‍റെ സമ്മർദ്ദം തന്നെയെന്ന് ലേഖയുടെ സഹോദരിഭർത്താവ്

Last Updated:

നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ കസ്റ്റഡിയിൽ ഉണ്ടായിരുന്ന നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ആത്മഹത്യയ്ക്ക് കാരണം ബാങ്കിന്‍റെ സമ്മർദ്ദം തന്നെയെന്ന് ലേഖയുടെ സഹോദരി ഭർത്താവ് ദേവരാജൻ. ബാങ്ക് നിരന്തരം ഫോണിൽ വിളിച്ച് പണം അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. വീട് വിൽക്കുന്നത് തടയാൻ ചന്ദ്രന്‍റെ അമ്മ ശ്രമിച്ചിരുന്നെന്നും ഇതിന്‍റെ പേരിൽ കുടുംബവഴക്ക് പതിവായിരുന്നുവെന്നും ദേവരാജൻ ന്യൂസ് 18നോട് പറഞ്ഞു.
advertisement

അതേസമയം, നെയ്യാറ്റിന്‍കരയിലെ അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ കസ്റ്റഡിയിൽ ഉണ്ടായിരുന്ന നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, അമ്മ കൃഷ്ണമ്മ, ബന്ധുവായ ശാന്ത, ശാന്തയുടെ ഭര്‍ത്താവ് കാശി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഇതിനിടെ, വീട്ടില്‍ മന്ത്രവാദം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ താനല്ലെന്നും ചന്ദ്രന്‍ പറഞ്ഞു. ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും സംസ്‌കാരചടങ്ങുകള്‍ നെയ്യാറ്റിൻകരയിലെ വീട്ടുവളപ്പില്‍ നടന്നു.

BREAKING: നെയ്യാറ്റിൻകര ആത്മഹത്യ കുടുംബപ്രശ്നം മൂലം? ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു, ചന്ദ്രനും അമ്മയും കസ്റ്റഡിയിൽ

advertisement

അതേസമയം, നെയ്യാറ്റിൻകര ആത്മഹത്യയിൽ ഇടനിലക്കാരുടെയും റിയൽ എസ്റ്റേറ്റ് ലോബിയുടെയും പങ്കുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. വീടും സ്ഥലവും വാങ്ങാമെന്ന് സമ്മതിച്ച് വിലയുറപ്പിച്ചയാളും ഇടനിലക്കാരനും അവസാനനിമിഷം പിന്മാറിയതോടെയാണ് ലേഖയും വൈഷ്ണവിയും ആത്മഹത്യ ചെയ്തതെന്ന് ആരോപണം ഉയർന്നിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെയ്യാറ്റിൻകരയിലെ ആത്മഹത്യ: കാരണം ബാങ്കിന്‍റെ സമ്മർദ്ദം തന്നെയെന്ന് ലേഖയുടെ സഹോദരിഭർത്താവ്