ഇന്നു പുലർച്ചെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. തോട്ടം തൊഴിലാളിയായ ഉണ്ണികൃഷ്ണൻ രാത്രി വീട്ടുകാരോടൊപ്പം സ്കൂൾ വാർഷികഘോഷ പരിപാടികൾ കാണാൻ പോയതിനുശേഷം തിരിച്ചു വന്നപ്പോഴാണ് നായയെ കാണാതായത്. തുടർന്ന് ഇന്ന് രാവിലെയാണ് തോട്ടത്തിന് സമീപം നായയുടെ പാതി ഭക്ഷിച്ച നിലയിൽ ജഡം കണ്ടെത്തിയത്.
കഴിഞ്ഞ മാസം മുണ്ടക്കൈ പ്രദേശത്ത് വട്ടപ്പാറ ഇബ്രാഹിമിന്റെ പോത്തിനെ പുലി കൊന്നിരുന്നു. ഇതിന് ഒരാഴ്ച മുമ്പ് ഇദ്ദേഹത്തിൻറെ തന്നെ മറ്റൊരു പോത്തും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മേപ്പാടിയിലെ മുണ്ടക്കൈ, ചൂരൽമല, കടൂർ മേഖലകളിലെല്ലാം ഏതാനും മാസങ്ങളായി വന്യമൃഗ ശല്യം രൂക്ഷമാണ്.
advertisement
അതിനിടെ, വയനാട് ചേകാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പാളക്കൊല്ലി ചാലക്കൽ ഷെൽജൻ, പോൾ എന്ന ജ്യോതി പ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. പുൽപ്പള്ളിയിൽ നിന്ന് ചേകാടിയിലേക്ക് പോകവെ രാത്രി വനപാതയിൽ വെച്ച് കാട്ടാന കാർ ആക്രമിക്കുകയായിരുന്നു. ഇരുവരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.