TRENDING:

'ലൈഫ് മിഷൻ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത് സര്‍ക്കാരിനേറ്റ തിരിച്ചടി; മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം': ചെന്നിത്തല

Last Updated:

'പാവപ്പെട്ടവര്‍ക്ക് വീടുവച്ച് കൊടുക്കാനുള്ള പദ്ധതി എത്ര കോലംകെട്ട നിലയിലെത്തി നില്‍ക്കുന്നു. അഴിമതി, സ്വജന പക്ഷപാതം എന്നിവയുടെ വിഹാര കേന്ദ്രമായി ലൈഫ് മിഷന്‍ പദ്ധതി മാറി'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത് സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലൈഫ് മിഷനിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്ന് കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ വ്യക്തമായിരിക്കുകയാണ്. സി.ബി.ഐ അന്വേഷണം തുടങ്ങിയതോടെ മുഖ്യമന്ത്രിയെയും തദ്ദേശഭരണ വകുപ്പ് മന്ത്രിയും ചോദ്യം ചെയ്യുന്ന അവസ്ഥയുണ്ടാകും. മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കാൻ തയാറാകണെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
advertisement

കേസ് അന്വേഷിക്കുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രി സിബിഐ കേസിൽ ഒന്നാംപ്രതിയാകും. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര സർക്കാരിൻറെ നാല് ഏജൻസികളാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. മന്ത്രിമാരുടെ മക്കൾ കമ്മീഷൻ പറ്റിയെന്ന  ആരോപണവും സി.ബി.ഐ അന്വേഷണത്തിലൂടെ തെളിയും. കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുതന്നെ സിബിഐയുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അന്വേഷണം നല്ലരീതിയിലാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി തന്നെ പറയുന്നത്. ഇപ്പോള്‍ എല്ലാ ഏജന്‍സികളുമായി. എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് എന്നിവ നേരത്തെതന്നെ അന്വേഷണം തുടങ്ങി. സിബിഐ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇപ്പോള്‍ നാല് ഏജന്‍സികളും കൊണ്ടു പിടിച്ച അന്വേഷണം നടത്തുകയാണ്. കേരള ഭരണം എവിടെയെത്തി നില്‍ക്കുന്നുവെന്ന് ജനം വിലയിരുത്തണം.

advertisement

പാവപ്പെട്ടവര്‍ക്ക് വീടുവച്ച് കൊടുക്കാനുള്ള പദ്ധതി എത്ര കോലംകെട്ട നിലയിലെത്തി നില്‍ക്കുന്നു. അഴിമതി, സ്വജന പക്ഷപാതം എന്നിവയുടെ വിഹാര കേന്ദ്രമായി ലൈഫ് മിഷന്‍ പദ്ധതി മാറിയെന്നും  ചെന്നിത്തല പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലൈഫ് മിഷൻ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത് സര്‍ക്കാരിനേറ്റ തിരിച്ചടി; മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം': ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories