While CBI Coming to Life Mission | ലൈഫ് മിഷനിലേക്ക് സിബിഐ വരുമ്പോൾ എന്തു സംഭവിക്കും?
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വർണക്കടത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ വഴിതുറക്കുന്ന ഒരു കേസ് മാത്രമാണ് സി.ബി.ഐക്ക് ലൈഫ് മിഷൻ.
കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ സംബന്ധിച്ച് എഫ്.ഐ.ആർ -രജിസ്റ്റർ ചെയ്ത് സി.ബി.ഐ. കോൺഗ്രസ് എം.എൽ.എ അനിൽ അക്കര നൽകിയ പരാതിയിലാണ് സി.ബി.ഐ കേസ് ഏറ്റെടുത്ത് പ്രത്യേക കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ്, എൻ.ഐ.എ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ടെങ്കിലും സി.ബി.ഐയുടെ കടന്നു വരവ് സംസ്ഥാന സർക്കാരിന് രാഷ്ട്രീയമായ വൻ പ്രതിസന്ധിയുണ്ടാക്കാക്കിയേക്കും.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഇത് സി.ബി.ഐയെ സംബന്ധിച്ചിടത്തോളം സാങ്കേതികം മാത്രമാണ്. സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വർണക്കടത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ വഴിതുറക്കുന്ന ഒരു കേസ് മാത്രമാണ് സി.ബി.ഐക്ക് ലൈഫ് മിഷൻ.
ലൈഫ് മിഷൻ തട്ടിപ്പിലും സ്വർണക്കടത്തിലും പ്രതികൾ ഒന്നു തന്നെയായതിനാൽ സി.ബി.ഐക്ക് ഏതുതരത്തിലുള്ള അന്വേഷണവും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് നടത്താനാകും.
advertisement
സംസ്ഥാന സർക്കാരിനെതിരായ കേന്ദ്രസർക്കാരിന്റെ അവസാനത്തെ ആയുധമാണ് സി.ബി.ഐ. എൻഐഎയ്ക്കും ഇ.ഡിക്കും മറ്റു വിഷയങ്ങളിൽ ഇടപെടുന്നതിൽ പരിമിതിയുണ്ട്. അവർക്ക് അഴിമതി അന്വേഷണം എളുപ്പമല്ല. സിബിഐയ്ക്ക് പിരമിധികളില്ല. അതുകൊണ്ട് എൻഐഎ, എൻഫോഴ്സ്മെന്റ്, കസ്റ്റംസ് അന്വേഷണങ്ങളെക്കാൾ പ്രധാനപ്പെട്ടതാണ് സി.ബി.ഐയുടെ വരവ്.
റെഡ് ക്രസന്റുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ചാണ് സി.ബി.ഐ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അതേസമയം കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.. ലൈഫ് മിഷന്‍ അധ്യക്ഷനായ മുഖ്യമന്ത്രി, സഹ അധ്യക്ഷനായ തദ്ദേശമന്ത്രി, മുന്‍ സിഇഒ, ഇപ്പോഴത്തെ സിഇഒ, സ്വര്‍ണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന, സരിത്, സന്ദീപ്, യുണിടാക് എംഡി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
വടക്കാഞ്ചാരിയിലെ 2.17 ഏക്കറില്‍ 140 ഫ്ലാറ്റ് നിര്‍മിക്കുന്നതിന് 2019 ജൂലൈ 11നാണ് സംസ്ഥാന സര്‍ക്കാര്‍ റെഡ് ക്രസന്റുമായി ധാരണയിലെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 25, 2020 5:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
While CBI Coming to Life Mission | ലൈഫ് മിഷനിലേക്ക് സിബിഐ വരുമ്പോൾ എന്തു സംഭവിക്കും?