മാഹിയിലെ മദ്യശാലകൾ തുറക്കുന്നത് കേരളത്തിലെ പരിസര ജില്ലകളിൽ ഉപഭോക്താക്കളും ഗൗരവത്തോടെയാണ് ഉറ്റുനോക്കുന്നത്. പുതുച്ചേരി, കാരയ്ക്കൽ എന്നീ മേഖലകളിൽ മദ്യശാലകൾ തുറക്കുന്നതിന് തീരുമാനമായിട്ടുണ്ട്. വൈകാതെ മാഹിയിലും, യാനത്തും മദ്യശാലകൾ തുറന്നു പ്രവർത്തിക്കും.
കുറഞ്ഞ വില എന്ന ആനുകൂല്യം ഇനി ഉണ്ടാകില്ലെ?
തമിഴ്നാട്ടിൽ ബ്രാൻഡുകളുടെ സമാനമായ വില തന്നെയാണ് പുതുച്ചേരിയിലും കാരയ്ക്കലിലും ഏർപ്പെടുത്തിയത്. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്ത് മാത്രം വിൽക്കുന്ന ബ്രാൻഡുകളിൽ 25 ശതമാനം പ്രത്യേക എക്സൈസ് തീരുവയും ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ വില്പനയിൽ ഉള്ള ബ്രാൻഡുകൾക്ക് സമാനമായ വില മാഹിയിലും ഈടാക്കാനാണ് നീക്കം. യാനും പ്രദേശത്തെ വില ആന്ധ്രപ്രദേശിന് സമാനമായിരിക്കും. പുതുച്ചേരി കേന്ദ്ര ഭരണ പ്രദേശത്ത് മാത്രം ലഭ്യമാകുന്ന ബ്രാൻഡിന് മാഹിയിലും പ്രത്യേക തീരുവ ചുമത്തും.
advertisement
TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]സെറ്റ് തകർത്ത സംഭവം: 'വിഷമമുണ്ട്; അതിലേറെ ആശങ്കയും' നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ടൊവിനോ [NEWS]'കടുത്ത നടപടി എടുത്തില്ലെങ്കിൽ നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും'; ഡോ. ബിജു[NEWS]കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ് മദ്യവില്പന. കഴിഞ്ഞവർഷം 868 കോടി രൂപയുടെ വിപണനമാണ് നടന്നത്. മാഹിയിൽ മാത്രം പ്രതിദിനം 50 ലക്ഷം രൂപയുടെ മദ്യം വിറ്റഴിക്കുന്നുണ്ട് എന്നാണ് കണക്ക്. പുതുച്ചേരി കേന്ദ്ര പ്രദേശത്തുള്ള 455 കടകളിൽ 60 എണ്ണമാണ് മാഹിയിലുള്ളത്.
മദ്യവിൽപന ആരംഭിക്കുന്ന ഘട്ടത്തിൽ ഒരാൾക്ക് നാലര ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം വാങ്ങാനാകും. ഏഴര ലിറ്റർ വരെ ബിയറും ലഭിക്കും.
മദ്യത്തിന്റെ വില കുറയുന്നത് സമീപ സംസ്ഥാനങ്ങളിലുള്ള ഹോട്സ്പോട്ടുകളിലെ ആളുകളെ ആകർഷിക്കും എന്നതാണ് ആണ് പുതുച്ചേരി ഭരണകൂടത്തിനെതിരേയുള്ള ആക്ഷേപം. കോവിഡ് വ്യാപനം തടയുന്നതിനും തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും മദ്യ വില വർദ്ധനവ് അനിവാര്യമാണെന്നുമാണ് പുതുച്ചേരിയുടെ നിലപാട്.
