തർക്കത്തിൽ ഈ ആഴ്ച കമ്മിഷൻ തീരുമാനമെടുത്തേക്കും.രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിനു നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതിയിൽ നിന്ന് ഈയാഴ്ച തീരുമാനമുണ്ടാകുമെന്നാണു ഇരുവിഭാഗങ്ങളും പ്രതീക്ഷിക്കുന്നത്.
You may also like:Local Body Elections 2020 | നിങ്ങൾക്ക് 21 വയസു കഴിഞ്ഞോ? ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ഇതാ അവസരം [NEWS]Local Body Elections 2020 | LDF ന്റെ പരാജയം ഉറപ്പുവരുത്തണം; UDF മായി നീക്കുപോക്കുണ്ടാക്കി ആർ എം പി [NEWS] 'മുല്ലപ്പള്ളി രാമചന്ദ്രന്റെ ഗുഡ് സർട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല'; KPCC അധ്യക്ഷന് പി ജയരാജന്‍റെ മറുപടി [NEWS]
advertisement
തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചത് താൻ നേതൃത്വം നൽകുന്ന വിഭാഗത്തിന് ആണെന്ന് ജോസഫ് അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ രണ്ടില ചിഹ്നത്തിൽ മത്സരിക്കാം എന്നാണ് ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ. ജോസ് വിഭാഗം ആകട്ടെ കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും ഒരുപോലെ പ്രതീക്ഷയർപ്പിക്കുന്നു. കോടതി നടപടി നീണ്ടാൽ ചിഹ്നം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ എങ്കിൽ ഇരുവിഭാഗത്തിനും പുതിയ ചിഹ്നം നൽകും.
പാലാ ഉപതെരഞ്ഞെടുപ്പിൽ കൈതച്ചക്ക ആയിരുന്നു ജോസ് പക്ഷത്തിന് ചിഹ്നം. മാണിയുടെ തട്ടകത്തിൽ രണ്ടില നഷ്ടപ്പെട്ട് മത്സരിച്ച പാർട്ടിയെ പാലായും കൈവിട്ടിരുന്നു അതിനാൽ എങ്ങനെയും ചിഹ്നം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ജോസ് പക്ഷവും.