നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • nattu-varthamanam
  • »
  • Local Body Elections 2020 | LDF ന്റെ പരാജയം ഉറപ്പുവരുത്തണം; UDF മായി നീക്കുപോക്കുണ്ടാക്കി ആർ എം പി

  Local Body Elections 2020 | LDF ന്റെ പരാജയം ഉറപ്പുവരുത്തണം; UDF മായി നീക്കുപോക്കുണ്ടാക്കി ആർ എം പി

  സംഘടനാ ശേഷിയുള്ള സ്ഥലങ്ങളിൽ മത്സരിക്കുകയും മറ്റിടങ്ങളിൽ സി പി എമ്മിന്റെ തോൽവി ഉറപ്പാക്കുകയും ചെയ്യുമെന്ന് ആർ എം പി നേതൃത്വം പറയുന്നു.

  RMP

  RMP

  • News18
  • Last Updated :
  • Share this:
   #സുശാന്ത് വടകര

   വടകര: ഒഞ്ചിയം മേഖലയ്ക്ക് പുറത്ത് പത്തോളം തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരം വ്യാപിപ്പിച്ച് ആർ എം പി. ജില്ലയിൽ സി പി എമ്മിനോട് എതിർപ്പുള്ളവരുടെ പിന്തുണയും കൂടി പ്രതീക്ഷിച്ചാണ് മത്സരം. യു ഡി എഫുമായി നീക്ക് പോക്കുണ്ടാക്കി എൽ ഡി എഫിന്റെ പരാജയം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമാക്കുന്നതെന്നാണ് ആർ എം പി നേതൃത്വം വ്യക്തമാക്കുന്നത്.

   ടി പി വധത്തിന് ശേഷം ഒഞ്ചിയം മേഖലയ്ക്ക് പുറത്ത് ആർ എം പിക്ക് അനുകൂലമായി നീക്കങ്ങളുണ്ടായ പ്രദേശങ്ങളിലാണ് ആർ എം പി ഇത്തവണ മത്സരിക്കാൻ ഒരുങ്ങുന്നത്. ഒഞ്ചിയം മേഖലയിലെ ഒഞ്ചിയം ഏറാമല, ചോറോട് അഴിയൂർ പഞ്ചായത്തുകൾക്ക് പുറത്തും ഇത്തവണ ആർ എം പി നീക്കുപോക്കുണ്ടാക്കുന്നു.

   You may also like:Local Body Elections 2020 | നിങ്ങൾക്ക് 21 വയസു കഴിഞ്ഞോ? ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ഇതാ അവസരം [NEWS]കെ.എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി ലീഗ് നേതൃത്വം; വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ലീഗ് [NEWS] കിഫ്ബിയെ തകർക്കാൻ ഗൂഡാലോചനയെന്ന് തോമസ് ഐസക്ക്; സിഎജിയുടെ വിരട്ടൽ വേണ്ടെന്നും ധനമന്ത്രി [NEWS]

   എടച്ചേരി,  മണിയൂർ, തൂണേരി, കുന്നുമ്മൽ, കായക്കൊടി, പേരാമ്പ്ര, അത്തോളി, വടകര നഗരസഭ, കോഴിക്കോട് കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഇത്തവണ യു ഡി എഫുമായി നീക്കു പോക്കുണ്ടാക്കും. സി പി എമ്മിലെ അസംതൃപ്തരുടെ പിന്തുണ ഉറപ്പാക്കും.

   സംഘടനാ ശേഷിയുള്ള സ്ഥലങ്ങളിൽ മത്സരിക്കുകയും മറ്റിടങ്ങളിൽ സി പി എമ്മിന്റെ തോൽവി ഉറപ്പാക്കുകയും ചെയ്യുമെന്ന് ആർ എം പി നേതൃത്വം പറയുന്നു.   യു ഡി എഫിന്റെ സംഘടനാശേഷി ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ സി പി എമ്മിന് കുറെ പഞ്ചായത്തുകൾ ഇത്തവണ നഷ്ടമാകുമെന്നും ആർ എം പി കരുതുന്നു. സംസ്ഥാന ഭരണത്തിന് എതിരെയുള്ള വികാരവും ആർ എം പിക്ക് തദ്ദേശ വാർഡുകൾ ജയിക്കാൻ സഹായിക്കും. തിരുവനന്തപുരം, തൃശൂർ ജില്ലയിലും ആർ എം പി മത്സരിക്കുമെന്നും നേതാക്കൾ പറയുന്നു.
   Published by:Joys Joy
   First published:
   )}