Also Read- തദ്ദേശ തെരഞ്ഞെടുപ്പ് പത്രികസമർപ്പണം ഇന്നുമുതൽ; കോവിഡ് പശ്ചാത്തലത്തിൽ എന്തൊക്കെ ചെയ്യണം?
ഗ്രൂപ്പ് നേതാക്കൾ ചേർന്നുള്ള സീറ്റ് വീതംവയ്പ്പാണ് നടക്കുന്നതെന്നാണ് പ്രധാന ആരോപണം. സീറ്റിൻ്റെ കാര്യം വരുമ്പോൾ യുവാക്കളെ തഴഞ്ഞ് ഗ്രൂപ്പ് മാനേജർമാർ ഒറ്റക്കെട്ടാവുന്നു എന്ന ആക്ഷേപം പണ്ടും ഉയർന്നിട്ടുള്ളതാണ്. സി പി എമ്മും ബി ജെ പിയും പരമാവധി യുവാക്കളെ രംഗത്തിറക്കുമ്പോൾ കോൺഗ്രസ്, യുവജന സംഘടനകളെ തഴയുകയാണെന്നും യുവ നേതാക്കൾ പറയുന്നു. അർഹമായ സ്ഥാനാർഥിത്വം ആവശ്യപ്പെട്ട് കെ എസ് യു നേതാക്കൾ നേരത്തെ ഡിസിസിക്ക് കത്ത് നൽകിയിരുന്നു.
advertisement
ജില്ലാ പ്രസിഡൻ്റ് വിഷ്ണുവിൻ്റെ നേതൃത്വത്തിലായിരുന്നു കുത്തിയിരുപ്പ്. കുത്തിയിരുപ്പ് സമരത്തിന് മുതിർന്നില്ലെങ്കിലും പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും രംഗത്തുണ്ട്. സ്ഥാനാർഥി നിർണയ സമിതിയിലും യുവജന സംഘടനകൾക്ക് പ്രാതിനിധ്യം നൽകിയിരുന്നില്ല. കടുത്ത ഗ്രൂപ്പ് തർക്കം പാർട്ടിയിൽ തന്നെ നിലനിൽക്കെ യുവജന സംഘടനകളും കലാപക്കൊടി ഉയർത്തുന്നത് കോൺഗ്രസ് നേതൃത്യത്തിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല.