Local Body Elections 2020| കൊല്ലത്ത് സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കി സിപിഎമ്മും ബിജെപിയും

Last Updated:

യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പട്ടികയാണ് സിപിഎം തയ്യാറാക്കിയിട്ടുള്ളത്.

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കി സിപിഎമ്മും ബിജെപിയും. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പട്ടികയാണ് സിപിഎം തയ്യാറാക്കിയിട്ടുള്ളത്. വനിതാ സംവരണത്തിലും യുവജനങ്ങൾക്കാണ് കൂടുതൽ പ്രാതിനിധ്യം. ഡിവൈഎഫ് ഐ, എസ് എഫ് ഐ നേതാക്കളും പട്ടികയിലുണ്ട്. നാളെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും.
ജില്ലയില്‍ സിപിഐയില്‍ നിലനില്‍ക്കുന്ന തര്‍ക്കം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന നിലപാടിലാണ് സിപിഎം. നിലവില്‍ നഗരസഭയില്‍ മൂന്ന് ഡിവിഷനുകളില്‍ ഒഴികെ ഇടതുപക്ഷത്തിനാണ്. തെക്കന്‍ കേരളത്തില്‍ ഇടതു കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന ജില്ലയാണ് കൊല്ലം. പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ പതിനൊന്നിടത്തും ഇടത് പ്രതിനിധികള്‍.
84 ജില്ലാ ഡിവിഷനുകളില്‍ നാലിടത്ത് ഒഴികെ എല്‍ ഡി എഫ് അംഗങ്ങള്‍. രണ്ടായിരത്തില്‍ നഗരസഭ രൂപീകരിച്ചതു മുതല്‍ ഭരണത്തില്‍ എല്‍ ഡി എഫ് അല്ലാതെ മറ്റാരുമില്ല. ഇതൊക്കെക്കൊണ്ടു തന്നെ ഇത്തവണയും മികച്ച വിജയം ആവര്‍ത്തിക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.
advertisement
ജില്ലയില്‍ സി പി ഐയില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോര് എല്‍ ഡി എഫിന് അത്ര സുഖകരമായ അന്തരീക്ഷമല്ല സൃഷ്ടിക്കുന്നത്. എന്നാല്‍, സി പി ഐയിലെ കുഴപ്പങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് സി പി എം നേതൃത്വം പറയുന്നു. നഗരസഭയിലെ 55 ഡിവിഷനുകളില്‍ പതിനേഴിടത്ത് സി പി ഐ മത്സരിച്ചേക്കും.
You may also like:Local Body Elections 2020| കൂട്ടിലങ്ങാടിയിൽ വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടി യുഡിഎഫ്; വെട്ടിലായി എൽഡിഎഫ്
ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് എൻഡിഎയും. ഘടകകക്ഷികളുമായുള്ള ചർച്ച ബിജെപി നേരത്തെ തന്നെ പൂർത്തിയാക്കി. എൽഡിഎഫും എൻഡിഎയും തമ്മിലാണ് മത്സരമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ ബി ബി ഗോപകുമാർ പറഞ്ഞു. സംസ്ഥാന സർക്കാർ നേരിടുന്ന അഴിമതി ആരോപണം മുഖ്യ പ്രചരണായുധമാക്കി ഇതിനകം തന്നെ ബി ജെ പി കളത്തിലെത്തി.
advertisement
കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് നഗരസഭാ ഭരണത്തിനെതിരെയുള്ള പ്രചരണം. കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ നടപടി ഇടത്-വലത് ഒത്തുകളിയുടെ തെളിവായി ബിജെപി നിരത്തുന്നു.എൻ ഡി എ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക തിങ്കളാഴ്ച പ്രഖ്യാപിക്കും.
ബി ഡി ജെ എസ് ഉൾപ്പെടെ ഘടകകക്ഷികളുമായുള്ള ചർച്ച ഇതിനകം പൂർത്തിയാക്കി. ജില്ലയിൽ സി പി ഐക്കുള്ളിൽ നിലനിൽക്കുന്ന കലാപം കൂടുതൽ ഇടങ്ങളിൽ തങ്ങൾക്ക് വിജയം സമ്മാനിക്കുമെന്ന കണക്കുകൂട്ടലും എൻ ഡി എയിലുണ്ട്. നിലവിൽ നഗരസഭാ ഭരണത്തിൽ തേവള്ളി, തിരുമുല്ലവാരം ഡിവിഷനുകളിലാണ് എൻ ഡി എ അംഗങ്ങൾ ഉള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Elections 2020| കൊല്ലത്ത് സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കി സിപിഎമ്മും ബിജെപിയും
Next Article
advertisement
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
  • രവീന്ദ്ര ജഡേജ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തു, ചെന്നൈ വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ.

  • 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവിഭാജ്യ ഘടകമായ ജഡേജ, 143 വിക്കറ്റുകൾ നേടി.

  • ഐപിഎൽ 2023 ഫൈനലിൽ ഗുജറാത്തിനെതിരെ ജഡേജയുടെ മികച്ച പ്രകടനം സിഎസ്‌കെയെ കിരീട നേട്ടത്തിലെത്തിച്ചു.

View All
advertisement