TRENDING:

ലോക്ഡൗണ്‍; പാല്‍ വിപണനം ഗണ്യമായി കുറഞ്ഞു; മില്‍മ പാല്‍സംഭരണം കുറയ്ക്കുന്നു

Last Updated:

ലോക്ഡൗണ്‍ മാറി വിപണനം മെച്ചപ്പെടുകയും തമിഴ്‌നാട്ടിലെ ഫാക്ടറികളിലേക്ക് പൊടിയാക്കാന്‍ കൂടുതല്‍ പാല്‍ അയക്കാന്‍ സാഹചര്യം ഒരുങ്ങുകയും ചെയ്യുമ്പോള്‍ പാല്‍ സംഭരണം പൂര്‍വ സ്ഥിതിയില്‍ തുടരും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ഡൗണില്‍ മലബാറിലെ മിക്ക കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നതിനാല്‍ മില്‍മയുടെ പാല്‍ വിപണനം കുറഞ്ഞു. വില്‍പന കഴിഞ്ഞ് മൂന്നു ലക്ഷം ലിറ്റര്‍ പാലാണ് മില്‍മയ്ക്ക് മിച്ചം വരുന്നത്. എന്നാല്‍ മിച്ചം വരുന്ന പാല്‍ തമിഴ്‌നാട്ടിലെ സ്വകാര്യ പാല്‍പൊടി നിര്‍മാണ കേന്ദ്രങ്ങളില്‍ അയച്ച് പൊടിയാക്കുകയാണ് ചെയ്യുന്നത്.
advertisement

അതേസമയം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തയതോടെ മിച്ചം വരുന്ന പാല്‍ തമിഴിനാട്ടിലേക്ക് അയച്ച് പൊടിയാക്കാന്‍ സാധിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് പാല്‍ സംഭരണം കുറയ്ക്കുന്നത്. നാളെ മുതല്‍ ക്ഷീര സംഘങ്ങളില്‍ നിന്ന് വൈകുന്നേരത്തെ പാല്‍ മില്‍മ സംഭരിക്കില്ല. ലോക്ഡൗണ്‍ മാറി വിപണനം മെച്ചപ്പെടുകയും തമിഴ്‌നാട്ടിലെ ഫാക്ടറികളിലേക്ക് പൊടിയാക്കാന്‍ കൂടുതല്‍ പാല്‍ അയക്കാന്‍ സാഹചര്യം ഒരുങ്ങുകയും ചെയ്യുമ്പോള്‍ പാല്‍ സംഭരണം പൂര്‍വ സ്ഥിതിയില്‍ തുടരും.

Also Read-സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

advertisement

മെയ് ഒന്നു മുതല്‍ പത്തുവരെ ക്ഷീര സംഘങ്ങളില്‍ നിന്ന് മില്‍മയ്ക്ക് നല്‍കിയിരുന്ന പ്രതിദിന ശരാശരിയുടെ 60 ശതമാനം മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധി അവസാനിക്കും വരെ മില്‍മ സംഭരിക്കുകയുള്ളൂ. എല്ലാ കര്‍ഷകരും ക്ഷീര സംഘ ഭാരവാഹികളും സഹകരിക്കണമെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണി മനേജിങ് ഡയറക്ടര്‍ പി മുരളി എന്നിവര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. കോവിഡ് വ്യാപനത്തിന്റെയും ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നു നില്‍ക്കുന്നതിന്റെയും അടിസ്ഥാനത്തില്‍ തിരുവനന്തപുരം. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് നടപ്പിലായത്. കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലാ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ തന്നെ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

advertisement

Also Read-LDF‍ വിജയാഹ്ളാദം; കേക്ക് മുറിച്ച് മുഖ്യമന്ത്രി; ഇതാണോ സാമൂഹിക അകലമെന്ന് സോഷ്യൽ മീഡിയ

നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കര്‍ശനമായി നിയന്ത്രിക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങള്‍ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതു നിര്‍ബന്ധമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലോക്ഡൗണ്‍; പാല്‍ വിപണനം ഗണ്യമായി കുറഞ്ഞു; മില്‍മ പാല്‍സംഭരണം കുറയ്ക്കുന്നു
Open in App
Home
Video
Impact Shorts
Web Stories