TRENDING:

കാഞ്ഞങ്ങാട് സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തെറ്റായ ട്രാക്കിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി

Last Updated:

പാസഞ്ചർ ട്രെയിനുകൾ വരുന്ന ഒന്നാം പ്ലാറ്റ്ഫോമിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിടുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുഡ്സ് ട്രെയിൻ തെറ്റായ ട്രാക്കിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പാസഞ്ചർ ട്രെയിനുകൾ വരുന്ന ഒന്നാം പ്ലാറ്റ്ഫോമിൽ ഗുഡ്സ് ട്രെയിൻ നിർത്തിയിടുകയായിരുന്നു. ലോക്കോ പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞതോടെ ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിന്‍ നിർത്തിയിട്ട് പോവുകയായിരുന്നു എന്നാണ് വിവരം.
നിർത്തിയിട്ട ട്രെയിനിന്റെ ദൃശ്യം
നിർത്തിയിട്ട ട്രെയിനിന്റെ ദൃശ്യം
advertisement

ഷൊർണൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകൾ നിർത്തുന്ന സ്ഥലമാണ് പ്ലാറ്റ്ഫോം ഒന്ന്. സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായാണ് ആദ്യ സൂചന.

Also read: നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

അതേസമയം, വന്ദേ ഭാരത് സർവീസ് ആരംഭിച്ചതോടു കൂടി മികച്ച വരുമാനം നേടിയ റെയിൽവേ സ്റ്റേഷനുകളിൽ കാഞ്ഞങ്ങാടും ഉൾപ്പെടുന്നു. കാസർഗോട്, കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനുകളുടെ വരുമാനത്തിൽ വൻ വർധനവുണ്ടായിട്ടുണ്ട് എന്ന് ഏറ്റവും അടുത്ത് പുറത്തിറങ്ങിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇപ്പോൾ ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ മികച്ച വരുമാനം ലഭിക്കുന്ന റെയിൽവേ സ്റ്റേഷനുകളിൽ കാസർകോട് 33-ാം സ്ഥാനത്തും കാഞ്ഞങ്ങാട് 58-ാം സ്ഥാനത്തുമാണ്. സംസ്ഥാനത്ത് കാസർഗോട് 15-ാം സ്ഥാനത്തും കാഞ്ഞങ്ങാട് 25-ാം സ്ഥാനത്തുമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: In an incident reported at Kanhangad, a freight train was erroneously parked on the wrong platform before the loco pilot left. Allegedly, the loco pilot left promptly upon the conclusion of his duty hours. The train found itself stationed at platform number 1, designated for passenger train arrivals. Initial reports suggest a significant security lapse at the railway station

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാഞ്ഞങ്ങാട് സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തെറ്റായ ട്രാക്കിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി
Open in App
Home
Video
Impact Shorts
Web Stories