രാജ്യത്ത് ഏഴുഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞടുപ്പില്‍ മൂന്നാംഘട്ടത്തിലാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നേദിവസം വോട്ട് ചെയ്യാനായി ശബളത്തോടെ തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്നാണ് നിര്‍ദേശം. കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴില്‍ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.
Also Read: ആദ്യഘട്ട വിധിയെഴുത്ത്; വോട്ടെടുപ്പിൽ വ്യാപക അക്രമം
ജനപ്രാതിനിധ്യ നിയമം 1951 ലെ വകുപ്പ് 135 (ബി) ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ ഉത്തരവ്. സമ്മതിദാനം വിനിയോഗിക്കുന്നതിനുവേണ്ടി അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അന്നേ ദിനത്തിലെ ശമ്പളം/വേതനം തൊഴിലുടമകള്‍ നിഷേധിക്കാന്‍ പാടില്ലെന്ന് ലേബര്‍ കമ്മീഷണര്‍ സിവി സജനാണ് അറിയിച്ചത്.
advertisement
Location :
First Published :
April 11, 2019 9:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി
