കശ്മീരിൽ വോട്ടിങ് മെഷീനിലെ കോൺഗ്രസ് ബട്ടൺ പ്രവർത്തിച്ചില്ല| ജമ്മു കശ്മീരിലെ ചില ബൂത്തുകളിലെ വോട്ടിങ് മെഷീനിൽ കോൺഗ്രസ് ബട്ടണുകൾ പ്രവർത്തിച്ചില്ല. ബിജെപിക്ക് വോട്ട് ചെയ്യാൻ ബി.എസ്.എഫുകാർ നിർബന്ധിച്ചെന്ന ആരോപണവുമായി പിഡിപിയും നാഷണൽ കോൺഫറൻസും രംഗത്തെത്തി
17:36 (IST)
തെലങ്കാനയിൽ അഞ്ച് മണിവരെയുള്ള പോളിങ്
17:20 (IST)
ഛത്തീസ്ഗഢിൽ അഞ്ചുമണി വരെയുള്ള പോളിങ്
16:50 (IST)
ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും മികച്ച പോളിങ് | ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിലെ കൂച്ച് ബിഹാർ, അലിപുർദുവാർ മണ്ഡലങ്ങളിൽ മികച്ച പോളിങ്ങ്. മൂന്ന് മണിവരെ യഥാക്രമം 68.4 ശതമാനവും 71.01 ശതമാനവുമാണ് ഇരുമണ്ഡലങ്ങളിലെയും പോളിങ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിൽ വ്യാപക അക്രമം. മികച്ച പോളിങാണ് മിക്കയിടത്തും രേഖപ്പെടുത്തിയത്. ആന്ധ്രാപ്രദേശിൽ അക്രമസംഭവങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകനും ടിഡിപി പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. വോട്ടിങ് യന്ത്രം എറിഞ്ഞുതകർത്ത ജനസേന നേതാവ് അറസ്റ്റിലായി. ബംഗാളിൽ തൃണമൂൽ-ബിജെപി ഏറ്റുമുട്ടൽ ഉണ്ടായി. 18 സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളാണ് വ്യാഴാഴ്ച വിധിയെഴുതിയത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടന്നു. അസം ഒഴികെയുള്ള വടക്ക് കിഴക്കൻ സ്ഥാനങ്ങളിലെ മുഴുവൻ മണ്ഡലങ്ങളിലും ആദ്യഘത്തിലായിരുന്നു ജനവിധി. ആന്ധ്രപ്രദേശ്, അരുണാചൽ, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു. ഒഡീഷയിൽ ആദ്യഘട്ട വോട്ടെടുപ്പും ഇന്ന് നടന്നു. നാഗ്പൂരിൽ ജനവിധി തേടിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിക്ക് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ നാനാ പത്താൾ കടുത്ത വെല്ലുവിളി ഉയർത്തി. മുൻ കരസേന മേധാവിയും കേന്ദ്ര മന്ത്രിയുമായ വി കെ സിംഗ്, സഹമന്ത്രി കിരൺ റിജിജു, സഞ്ജീവ് ബല്യാന്‍, അജിത് സിങ്, മഹേഷ് ശർമ്മ തുടങ്ങിയവരും ഇന്ന് ജനവിധി തേടിയ പ്രമുഖരാണ്.
ആദ്യഘട്ട വോട്ടെടുപ്പിന്‍റെ തത്സമയ വിവരങ്ങൾ ചുവടെ...