ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024 : രാവിലെ എട്ടിനാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ തന്നെ ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024 ലീഡ് നിലയും ട്രെൻഡും വ്യക്തമാകും.റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ അവരുടെ തെരഞ്ഞെടുപ്പ് ഏജന്‍റുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിൽ തുറക്കും. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയതിന് ശേഷം വീഡിയോ റെക്കോഡ് ചെയ്‌താണ് സ്ട്രോങ് റൂമിന്‍റെ ലോക്ക് തുറക്കുന്നത്.തുടര്‍ന്ന് ആദ്യം ട്രാൻസ്‌മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും, പോസ്റ്റല്‍ ബാലറ്റുകളും റിട്ടേണിങ് ഓഫിസറുടെ മേശപ്പുറത്ത് എണ്ണും. അരമണിക്കൂറിനുള്ളില്‍ തന്നെ ഇലക്‌ട്രോണിക്ക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങും.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, തെരഞ്ഞെടുപ്പ് ഏജന്‍റുമാർ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് ദിനത്തിൽ 71.27 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 2,77,49,158 വോട്ടർമാരിൽ 1,97,77478 പേരാണ് ഏപ്രിൽ 26 ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 94,75,090 പേർ പുരുഷ വോട്ടർമാരും 1,0302238 പേർ സ്ത്രീ വോട്ടർമാരും 150 പേർ ഭിന്നലിംഗ വോട്ടർമാരുമാണ്.
കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഏറ്റവുമധികം പോളിങ് നടന്നത് വടകരയിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടർമാർ വടകരയിൽ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വോട്ടിങ്. 63.37 ശതമാനം. 14,29700 വോട്ടർമാരിൽ 9,06051 വോട്ടർമാർ മാത്രമാണ് പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്തിയത്.
ആബ്സന്റീ വോട്ടർ വിഭാഗത്തിൽ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 41,904 പോസ്റ്റൽ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
20 കേന്ദ്രങ്ങളിലാണ് കേരളത്തിലെ വോട്ടെണ്ണല്‍. വോട്ടെണ്ണലിനായുള്ള സജ്ജീകരണങ്ങള്‍ എല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.
വോട്ടെണ്ണെല്‍ കേന്ദ്രങ്ങളിലെ ഓരോ ഹാളിലും പരമാവധി 14 മേശകള്‍ വീതമായിരിക്കും ഉണ്ടാകുക. ഗസറ്റഡ് റാങ്കിലെ ഉദ്യോഗസ്ഥന്‍ കൗണ്ടിങ് സൂപ്പര്‍വൈസറായി ഓരോ മേശയ്‌ക്കുമുണ്ടാകും. ഒരു കൗണ്ടിങ് അസിസ്റ്റന്‍റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും വോട്ടെണ്ണല്‍ സമയത്ത് മേശയ്‌ക്ക് ചുറ്റുമുണ്ടാകും.