Lok Sabha Election Result 2024 Live | നരേന്ദ്രമോദി പ്രധാനമന്ത്രി പദവിയിൽ മൂന്നാമൂഴത്തിന്; നിതീഷും നായിഡുവും എൻ ഡി എ യോഗത്തിൽ പങ്കെടുക്കും

Last Updated:

Kerala Lok Sabha Election Result 2024 Live Updates : രാവിലെ എട്ടിനാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.  ആദ്യ മണിക്കൂറുകളില്‍ തന്നെ ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024 ലീഡ് നിലയും ട്രെൻഡും വ്യക്തമാകും

ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024 : രാവിലെ എട്ടിനാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.  ആദ്യ മണിക്കൂറുകളില്‍ തന്നെ ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024 ലീഡ് നിലയും ട്രെൻഡും വ്യക്തമാകും.റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍, സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ അവരുടെ തെരഞ്ഞെടുപ്പ് ഏജന്‍റുമാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിൽ തുറക്കും. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയതിന് ശേഷം വീഡിയോ റെക്കോഡ് ചെയ്‌താണ് സ്ട്രോങ് റൂമിന്‍റെ ലോക്ക് തുറക്കുന്നത്.തുടര്‍ന്ന് ആദ്യം ട്രാൻസ്‌മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും, പോസ്റ്റല്‍ ബാലറ്റുകളും റിട്ടേണിങ് ഓഫിസറുടെ മേശപ്പുറത്ത് എണ്ണും. അരമണിക്കൂറിനുള്ളില്‍ തന്നെ ഇലക്‌ട്രോണിക്ക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങും.

ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024


തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, തെരഞ്ഞെടുപ്പ് ഏജന്‍റുമാർ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിങ് ദിനത്തിൽ 71.27 ശതമാനം വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 2,77,49,158 വോട്ടർമാരിൽ 1,97,77478 പേരാണ് ഏപ്രിൽ 26 ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 94,75,090 പേർ പുരുഷ വോട്ടർമാരും 1,0302238 പേർ സ്ത്രീ വോട്ടർമാരും 150 പേർ ഭിന്നലിംഗ വോട്ടർമാരുമാണ്.

കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഏറ്റവുമധികം പോളിങ് നടന്നത് വടകരയിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടർമാർ വടകരയിൽ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വോട്ടിങ്. 63.37 ശതമാനം. 14,29700 വോട്ടർമാരിൽ 9,06051 വോട്ടർമാർ മാത്രമാണ് പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്തിയത്.

ആബ്സന്റീ വോട്ടർ വിഭാഗത്തിൽ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 41,904 പോസ്റ്റൽ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

20 കേന്ദ്രങ്ങളിലാണ് കേരളത്തിലെ വോട്ടെണ്ണല്‍. വോട്ടെണ്ണലിനായുള്ള സജ്ജീകരണങ്ങള്‍ എല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

വോട്ടെണ്ണെല്‍ കേന്ദ്രങ്ങളിലെ ഓരോ ഹാളിലും പരമാവധി 14 മേശകള്‍ വീതമായിരിക്കും ഉണ്ടാകുക. ഗസറ്റഡ് റാങ്കിലെ ഉദ്യോഗസ്ഥന്‍ കൗണ്ടിങ് സൂപ്പര്‍വൈസറായി ഓരോ മേശയ്‌ക്കുമുണ്ടാകും. ഒരു കൗണ്ടിങ് അസിസ്റ്റന്‍റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും വോട്ടെണ്ണല്‍ സമയത്ത് മേശയ്‌ക്ക് ചുറ്റുമുണ്ടാകും.
June 04, 20246:05 PM IST

തൃശ്ശൂരിൽ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിക്ക് ലീഡ്

തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ഗുരുവായൂർ ഒഴികെയുള്ള ആറ് നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിക്ക് ലീഡ്. ഗുരുവായൂരിൽ ബിജെപി മൂന്നാമത്.

ബിജെപിയുടെ മണ്ഡലം തിരിച്ചുള്ള ഭൂരിപക്ഷം

തൃശ്ശൂർ – 14,117
നാട്ടിക – 13,945
ഇരിഞ്ഞാലക്കുട – 13,016
പുതുക്കാട് – 12,692
ഒല്ലൂർ – 10,363
മണലൂർ -8013

ഗുരുവായൂരിലും മണലൂരിലും ഒല്ലൂരിലും നാട്ടികയിലും പുതുക്കാടും എൽഡിഎഫ് രണ്ടാംസ്ഥാനത്ത്

June 04, 20245:10 PM IST

ആറ്റിങ്ങലിൽ അടൂർ പ്രകാശിന് ജയം

അവസാന നിമിഷം വരെ ഫലം മാറി മറിഞ്ഞ ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂർ പ്രകാശിന് ജയം. 1708 വോട്ടിനാണ് അടൂർ പ്രകാശിന്റെ ജയം

June 04, 20244:51 PM IST

ലക്ഷദ്വീപ് സീറ്റ് തിരിച്ചുപിടിച്ച് കോൺഗ്രസ്

ലക്ഷദ്വീപിലെ സിറ്റിങ് എം പിയും എന്‍സിപി ശരദ് ​പവാർ വിഭാഗത്തിലെ സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഫൈസലിനെ തോല്‍പിച്ച് സീറ്റ് തിരിച്ചു പിടിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ മുഹമ്മദ് ഹംദുള്ള സെയിദ് 2647 വോട്ടിനാണ് എന്‍സിപി സ്ഥാനാർത്ഥി പി പി മുഹമ്മദ് ഫൈസലിനെ തോല്‍പിച്ചത്. ഹംദുള്ള സെയിദ് 25726 വോട്ട് നേടിയപ്പോള്‍ മുഹമ്മദ് ഫൈസലിന് ലഭിച്ചത് 23079 വോട്ടുകളാണ്.

advertisement
June 04, 20244:37 PM IST

അടൂർ പ്രകാശിന് ലീഡ്

ആറ്റിങ്ങലിൽ അടൂർ പ്രകാശിന് വീണ്ടും ലീഡ്. 610 വോട്ടുകൾക്കാണ് അടൂർ പ്രകാശ് ലീഡ് ചെയ്യുന്നത്.

June 04, 20244:16 PM IST

വി ജോയിയുടെ ഭൂരിപക്ഷം 1534 ആയി കുറഞ്ഞു

ആറ്റിങ്ങലിൽ എല്‍ഡിഎഫ് സ്ഥാർത്ഥി വി ജോയിയുടെ ഭൂരിപക്ഷം 1534 ആയി കുറഞ്ഞു. അവസാന നിമിഷവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആറ്റിങ്ങലിൽ

 

June 04, 20244:06 PM IST

നിർണായക നീക്കങ്ങളുമായി കോൺഗ്രസ്

ഇൻഡി സഖ്യം 230 കടന്ന് മുന്നേറുന്ന സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, നവീൻ പട്നായിക്കിന്റെ ബിജെഡി, ജഗൻമോഹൻ റഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് സംസാരിക്കും. നിതീഷ് കുമാറിന്റെ ജെഡിയുവിനെയും മുന്നണിയിലേക്ക് അടുപ്പിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി.

advertisement
June 04, 20243:43 PM IST

ആറ്റിങ്ങലിൽ വി ജോയിയുടെ ലീ‍ഡ് കുറഞ്ഞു

ആറ്റിങ്ങലിൽ എല്‍ഡിഎഫ് സ്ഥാർത്ഥി വി ജോയിയുടെ ഭൂരിപക്ഷം 2084 ആയി കുറഞ്ഞു. അവസാന നിമിഷവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആറ്റിങ്ങലിൽ

June 04, 20243:43 PM IST

ആറ്റിങ്ങലിൽ വി ജോയിയുടെ ലീ‍ഡ് കുറഞ്ഞു

ആറ്റിങ്ങലിൽ എല്‍ഡിഎഫ് സ്ഥാർത്ഥി വി ജോയിയുടെ ഭൂരിപക്ഷം 2084 ആയി കുറഞ്ഞു. അവസാന നിമിഷവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആറ്റിങ്ങലിൽ

June 04, 20243:34 PM IST

സർക്കാർ രൂപീകരണ സാധ്യത പരിശോധിക്കുന്നു: കെ സി വേണുഗോപാൽ

സർക്കാർ രൂപീകരിക്കുന്നകിനുള്ള എല്ലാ സാധ്യത പരിശോധിക്കുന്നുവെന്ന് കെ സി വേണുഗോപാൽ. അന്തിമഫലത്തിനായി കാത്തിരിക്കുകയാണ്. ടിഡിപി ഉൾപ്പെടെയുള്ള ഏത് കക്ഷികളുമായി സംസാരിക്കുന്നതിൽ കുഴപ്പമില്ലെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു

June 04, 20243:24 PM IST

മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിന് റെക്കോഡ് ഭൂരിപക്ഷം

മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറിന് റെക്കോ‍ഡ് ഭൂരിപക്ഷം.
285266 വോട്ടുകൾക്കാണ് ഇ ടി ലീഡ് ചെയ്യുന്നത്

June 04, 20243:22 PM IST

ആറ്റിങ്ങലിൽ ലീ‍ഡ് തിരിച്ചുപിടിച്ച് വി ജോയ്

ആറ്റിങ്ങലിൽ അവസാന നിമിഷം ട്വിസ്റ്റ്. 4317 വോട്ടുകൾക്ക് ലീഡ് നില തിരിച്ചുപിടിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ്

 

June 04, 20242:19 PM IST

പത്തനംതിട്ടയിൽ ആൻ്റോ ആൻ്റണിക്ക് ഭൂരിപക്ഷം - 41241

പത്തനംതിട്ട

ആൻ്റോ ആൻ്റണി ഭൂരിപക്ഷം – 41241

വോട്ട് നില

ആൻ്റോ ആൻ്റണി ( യു ഡി എഫ്) – 207378

ഡോ. ടി.എം. തോമസ് ഐസക്ക് (എൽ ഡി എഫ്) – 166137

അനിൽ കെ ആൻ്റണി ( എൻ ഡി എ) – 130033

അഡ്വ. പി കെ ഗീതാകൃഷ്ണൻ (ബി എസ് പി) –
1988

ജോയ് പി മാത്യു ( പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ) – 631

അഡ്വ. ഹരികുമാർ എം കെ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ) – 407

അനൂപ് വി (സ്വതന്ത്രൻ) – 292

കെ. സി. തോമസ് സ്വതന്ത്രൻ) – 602

നോട്ട : 4870

June 04, 20241:51 PM IST

പതിനായിരം കടന്ന് ശശി തരൂരിന്റെ ലീഡ്

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനെതിരെ ലീഡുയർത്തി ശശി തരൂർ. 11815 വോട്ടുകള്‍ക്കാണ് തരൂർ മുന്നിട്ടുനിൽക്കുന്നത്.

June 04, 20241:43 PM IST

ഇൻഡോറില്‍ 1.7 ലക്ഷം വോട്ട് നോട്ടയ്ക്ക്

കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറിയ മധ്യപ്രദേശിലെ ഇൻഡ‍ോർ മണ്ഡ‍ലത്തിൽ നോട്ടയ്ക്ക് ലഭിച്ചത് 1.7 ലക്ഷം വോട്ടുകൾ. സ്ഥാനാർത്ഥി പിന്മാറിയതിന് പിന്നാലെ നോട്ടയ്ക്ക് വോട്ടുചെയ്യാൻ വോട്ടർമാരോട് കോൺഗ്രസ് അഭ്യർത്ഥിച്ചിരുന്നു

June 04, 20241:43 PM IST

ഇൻഡോറില്‍ 1.7 ലക്ഷം വോട്ട് നോട്ടയ്ക്ക്

കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറിയ മധ്യപ്രദേശിലെ ഇൻഡ‍ോർ മണ്ഡ‍ലത്തിൽ നോട്ടയ്ക്ക് ലഭിച്ചത് 1.7 ലക്ഷം വോട്ടുകൾ. സ്ഥാനാർത്ഥി പിന്മാറിയതിന് പിന്നാലെ നോട്ടയ്ക്ക് വോട്ടുചെയ്യാൻ വോട്ടർമാരോട് കോൺഗ്രസ് അഭ്യർത്ഥിച്ചിരുന്നു

June 04, 20241:41 PM IST

എറണാകുളം ലീഡ് യു.ഡി.എഫ് ലീഡ് രണ്ടേകാൽ ലക്ഷം കടന്നു

എറണാകുളം ലീഡ് യു.ഡി.എഫ് ലീഡ് രണ്ടേകാൽ ലക്ഷം കടന്നു

1. ഹൈബി ഈഡൻ (യുഡിഎഫ്) – 440037

2. കെ ജെ ഷൈൻ (എൽഡിഎഫ്) – 213497

3. ഡോ. കെ എസ് രാധാകൃഷ്ണൻ (എൻഡിഎ) – 134121

UDF Lead – 226540

June 04, 20241:34 PM IST

ലീഡ് നിലയിൽ കുതിപ്പുമായി ശശി തരൂർ

അവസാന ലാപ്പിൽ ലീഡ് നിലയിൽ വൻ കുതിപ്പുമായി യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. 9766 വോട്ടുകൾക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്

June 04, 20241:30 PM IST

ശശി തരൂരിന്റെ ലീഡ് വീണ്ടും വർധിച്ചു

തിരുവനന്തപുരത്ത് ലീഡ് നില ഉയർത്തി ശശി തരൂർ. 4490 വോട്ടുകൾക്കാണ് ശശി തരൂർ ലീഡ് ചെയ്യുന്നത്

 

June 04, 20241:26 PM IST

കെപിസിസി ആസ്ഥാനത്ത് ആഹ്‌ളാദപ്രകടനം

തരൂർ ലീഡ് നേടിയതോടെ കെപിസിസി ആസ്ഥാനത്ത് ആഹ്ലാദപ്രകടനവുമായി നേതാക്കളും പ്രവർത്തകരും

June 04, 20241:23 PM IST

തിരുവനന്തപുരത്ത് ശശി തരൂർ മുന്നിൽ

ആവേശ്വജ്ജ്വലമായ പോരാട്ടത്തിനൊടുവിൽ അവസാന ഘട്ടം ശശി തരൂർ ലീഡിലേക്ക്. 192 വോട്ടുകൾക്കാണ് ശശി തരൂർ ലീഡ് ചെയ്യുന്നത്

June 04, 20241:18 PM IST

രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 5000മായി കുറഞ്ഞു

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ ലീ‍ഡ് നില 5195 ആയി കുറഞ്ഞു.

June 04, 202412:54 PM IST

സ്വന്തം റെക്കോർഡ് മറികടന്ന് ഹൈബി

എറണാകുളത്ത് റെക്കോഡ‍് ഭൂരിപക്ഷവുമായി ഹൈബി ഈഡൻ. 1,72,341 വോട്ടുകൾക്കാണ് ഹൈബി ലീഡ് ചെയ്യുന്നത്. മറികടന്നത് 2019ലെ തന്റെ തന്നെ ഭൂരിപക്ഷം.

June 04, 202412:35 PM IST

ഗാന്ധിനഗറിൽ വമ്പൻ ഭൂരിപക്ഷവുമായി ജയമുറപ്പിച്ച് അമിത് ഷാ

ഗാന്ധിനഗറിൽ ജയം ഉറപ്പിച്ച് അമിത് ഷാ. 5.50 ലക്ഷം വോട്ടുകൾക്കാണ് അമിത് ഷാ ലീഡ് ചെയ്യുന്നത്. ഇനി 4 ലക്ഷം വോട്ടുകൾ മാത്രമാണ് ഇവിടെ എണ്ണാനുള്ളത്.

June 04, 202412:28 PM IST

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടന്നു

വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടന്നു. 202458 വോട്ടുകൾക്കാണ് രാഹുൽ ലീഡ് ചെയ്യുന്നത്.

June 04, 202412:21 PM IST

കോട്ടയത്ത് ഫ്രാൻസിസ് ജോർജ് 46,399 വോട്ടുകൾക്ക് മുന്നിൽ

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോര്‍ജിന്റെ ലീഡ് 46,399 ആയി ഉയർന്നു. ഫ്രാൻസിസ് ജോർജിന് 1,87,228 വോട്ടുകളും എൽഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് 1,40,829 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് 81776 വോട്ടുകളും ലഭിച്ചു.

June 04, 202412:15 PM IST

ലോകസഭ തെരഞ്ഞെടുപ്പ് കേരളം ഒറ്റ നോട്ടത്തിൽ: LDF -2 NDA-2

UDF -16

LDF -2 ആലത്തൂർ, ആറ്റിങ്ങൽ ലീഡ്

NDA-2 തൃശൂർ തിരുവനന്തപുരം ലീഡ്

തിരുവനന്തപുരം -NDA ലീഡ് 24118

ആറ്റിങ്ങൽ-LDF – ലീഡ് 349

കൊല്ലം -UDF ലീഡ് -603040

പത്തനംതിട്ട-UDF ലീഡ് 22740

മാവേലിക്കര -UDF ലീഡ് 6812

ആലപ്പുഴ-UDF ലീഡ് 40814

കോട്ടയം-UDF -ലീഡ് 45032

ഇടുക്കി-UDF- ലീഡ് 110004

എറണാകുളം-UDF-ലീഡ് 152566

ചാലക്കുടി-UDF ലീഡ് 23777

തൃശ്ശൂർ-NDA ലീഡ് 58107

ആലത്തൂർ-LDFലീഡ് 15552

പാലക്കാട്–UDF ലീഡ് 48637

പൊന്നാനി-UDFലീഡ് 112742

മലപ്പുറം -UDF ലീഡ് 138837

കോഴിക്കോട്-UDF ലീഡ് 110838

വയനാട്-UDF ലീഡ് 186265

വടകര -UDF-ലീഡ് 50323

കണ്ണൂർ-UDF-ലീഡ് 40438

കാസർഗോഡ് -UDF-ലീഡ് -20973

June 04, 202412:14 PM IST

തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് 60,000 കടന്നു

തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ ലീഡ‍് 60,000 കടന്നു. 60743 വോട്ടുകൾക്കാണ് തൊട്ടുപിന്നിലുള്ള വി എസ് സുനിൽകുമാറിനെക്കാൾ സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്

June 04, 202411:47 AM IST

രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 15000 കടന്നു

June 04, 202411:47 AM IST

രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 15000 കടന്നു

June 04, 202411:47 AM IST

ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച്

ആറ്റിങ്ങലിൽ ശക്തമായ ത്രികോണ പോരാട്ടം.  എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയി 1300 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശും ബിജെപി സ്ഥാനാർത്ഥി വി മുരളീധരനും തൊട്ടുപിന്നിലുണ്ട്.

June 04, 202411:20 AM IST

ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024 : വിരിയുമോ താമര കേരളത്തിൽ ?

ചരിത്രത്തിലാദ്യമായി തൃശൂരും തിരുവനന്തപുരത്തും ബിജെപി ലീഡിൽ. തൃശൂരിൽ സുരേഷ് ഗോപി 25,000 ത്തിലധികം വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. തുടക്കം മുതലേ സുരേഷ് ഗോപി തന്‍റെ ലീഡ് നില ഉയർത്തിക്കൊണ്ടു വരുകയായിരുന്നു. രണ്ടാം സ്ഥാനത്ത് സിപിഐ സ്ഥാനാർഥി വി.എസ്. സുനിൽ കുമാറും മൂന്നാം സ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരനുമാണുള്ളത്.

ലീഡ് നില മാറി മറിയുന്ന തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ലീഡ് നില ഉയർത്തിയിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്.

June 04, 202411:21 AM IST

ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024 : കേരളത്തിലെ നില യു ഡി എഫ് - 17 എൽ ഡി എഫ് - 1 എൻ ഡി എ - 2

കേരളത്തിലെ നില യു ഡി എഫ് – 17 എൽ ഡി എഫ് – 1 എൻ ഡി എ – 2

സമയം : 10 : 44 AM

കോട്ടയത്ത് ഫ്രാൻസിസ് ജോർജ് 19 227 വോട്ടിന് ലീഡ് ചെയ്യുന്നു

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 4948

ആറ്റിങ്ങൽ അടൂർ പ്രകാശ് 2031

കൊല്ലത്ത് എൻ പ്രേമചന്ദ്രൻ 22041

മാവേലിക്കരയിൽ കൊടുക്കുന്നിൽ സുരേഷ് 3341

പത്തനംതിട്ടയിൽ ആൻ്റോ ആൻ്റെണി 10 451

ആലപ്പുഴയിൽ കെ സി വേണുഗോപാൽ 14 435

ഇടുക്കുയിൽ ഡീൻ കുര്യാക്കോസ് 46 666

എറണാകുളം ഹൈബി ഈഡൻ 58 878

ചാലക്കുടിയിൽ ബെന്നി ബഹനാൻ 15 078

തൃശ്ശൂരിൽ സുരേഷ് ഗോപി 25 278

ആലത്തൂരിൽ കെ രാധാകൃഷ്ണൻ 8732

പാലക്കാട് വി കെ ശ്രീകണ്ഠൻ 20 507

പൊന്നാനിയിൽ എം പി അബ്ദുൽ സമദ് സമാദാനി 47 260

മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ 59335

കോഴിക്കോട് എം കെ രാഘവൻ 40 027

വയനാട് രാഹുൽഗാന്ധി 91 421

വടകര ഷാഫി പറമ്പിൽ 19 703

കണ്ണൂരിൽ കെ സുധാകരൻ 15 588

കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ 11 000

June 04, 202411:21 AM IST

ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024 : രാജീവ് ചന്ദ്രശേഖർ ലീഡ് അയ്യായിരത്തിനടുത്ത് ഉയർത്തി

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ 4948 വോട്ടുകൾക്കു മുന്നിൽ

June 04, 202411:25 AM IST

ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024 : ഹൈബിയുടെ ലീഡ് ഒരു ലക്ഷം കടന്നു

 

എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡന്റെ ലീഡ് ഒരു ലക്ഷം കടന്നു

June 04, 202411:25 AM IST

ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024 : സുരേഷ് ഗോപിയുടെ ലീഡ് 23000 കടന്നു

തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ ലീഡ് 23000 കടന്നു

 

June 04, 202411:28 AM IST

ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024 : രാഹുൽ ലീഡ് 80000 കടന്നു

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് 80000 കടന്നു

June 04, 202411:28 AM IST

ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024 : കാസര്‍ഗോഡ് യുഡിഎഫ് ലീഡ് 11000 കടന്നു

കാസർഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മാഹൻ ഉണ്ണിത്താൻ മുന്നിൽ.  യുഡിഎഫ് 53535 വോട്ടുകൾ നേടിയപ്പോൾ എം വി ബാലകൃഷ്ണൻ മാസ്റ്റർ 42535 വോട്ടുകളും നേടി.

June 04, 202410:17 AM IST

ചാലക്കുടിയിൽ ബെന്നി ബെഹന്നാന് ലീഡ്

ചാലക്കുടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി 12,067 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. UDF-75597, LDF -63530, NDA – 20497

June 04, 202410:22 AM IST

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ മുന്നിൽ

 

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ 2000 വോട്ടിന് മുന്നിൽ

June 04, 202410:14 AM IST

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നിൽ

തിരുവനന്തപുരത്ത് എൻഡിഎ  സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ലീഡ് തിരിച്ചുപിടിച്ചു. 413 വോട്ടുകൾക്കാണ് എൻഡിഎ ലീഡ് ചെയ്യുന്നത്

June 04, 202410:12 AM IST

എറണാകുളത്ത് യു ഡി എഫ് ലീഡ് 50000 കടന്നു

എറണാകുളത്ത് യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ ലീഡ് നില 50000 കടന്നു

 

 

 

 

June 04, 202410:11 AM IST

സുരേഷ് ഗോപിയുടെ ലീഡ് 18000 കടന്നു

തൃശൂരിൽ എൻഡഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ലീഡ് 18711 ആയി. സുരേഷ് ഗോപി 96,839, വി എസ് സുനിൽകുമാര്‍ 78,128, കെ മുരളീധരൻ 68,891

June 04, 20249:58 AM IST

15000 കടന്ന് സുരേഷ് ഗോപിയുടെ ലീഡ്

തൃശൂരിൽ എൻഡ‍ിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ലീഡ് 15,000 കടന്നു. 15854 വോട്ടുകൾക്കാണ് സുരേഷ് ഗോപി ലീഡ‍് ചെയ്യുന്നത്

June 04, 20249:57 AM IST

കോട്ടയം വോട്ടെണ്ണൽ ഫലം -റൗണ്ട് -01

കോട്ടയം വോട്ടെണ്ണൽ ഫലം -റൗണ്ട് -01

6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്- 31589
1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)- 27616
4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന 16419

June 04, 20249:53 AM IST

പത്തനംതിട്ട UDF 4120 വോട്ടുകൾക്ക് മുന്നിൽ

പത്തനംതിട്ട

UDF – 4120 വോട്ടുകൾക്ക് മുന്നിൽ

ആൻ്റോ ആൻറണി – 24057

തോമസ് ഐസക്ക്- 19937

അനിൽ ആൻ്റെണി -13453

June 04, 20249:49 AM IST

പതിനായിരം കടന്ന് സുരേഷ് ഗോപിയുടെ ലീഡ് നില

തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് പതിനായിരം കടന്നു. 10142 വോട്ടുകൾക്കാണ് സുരേഷ് ഗോപി തൊട്ടടുത്ത സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിനെക്കാൾ മുന്നിട്ടുനിൽക്കുന്നത്

June 04, 20249:45 AM IST

പത്തനംതിട്ട വോട്ട് നില

പത്തനംതിട്ട വോട്ട് നില
ആൻ്റോ ആൻ്റണി ( യു ഡി എഫ്) – 7005

ഡോ. ടി.എം. തോമസ് ഐസക്ക് (എൽ ഡി എഫ്) – 6263

അനിൽ കെ ആൻ്റണി ( എൻ ഡി എ) – 4391

അഡ്വ. പി കെ ഗീതാകൃഷ്ണൻ (ബി എസ് പി) -84

ജോയ് പി മാത്യു ( പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ) – 17

അഡ്വ. ഹരികുമാർ എം കെ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ) – 17

അനൂപ് വി (സ്വതന്ത്രൻ) – 10

കെ. സി. തോമസ് (സ്വതന്ത്രൻ) – 31

 

June 04, 20249:45 AM IST

പത്തനംതിട്ടയിൽ ആദ്യ റൗണ്ടിലെ വോട്ടുനില

ആന്റോ ആന്റണി ( യു ഡി എഫ്) – 7005
ഡോ. ടി.എം. തോമസ് ഐസക്ക് (എൽ ഡി എഫ്) – 6263
അനിൽ കെ ആന്റണി ( എൻ ഡി എ) – 4391
അഡ്വ. പി കെ ഗീതാകൃഷ്ണൻ (ബി എസ് പി) -84
ജോയ് പി മാത്യു ( പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ) – 17
അഡ്വ. ഹരികുമാർ എം കെ (അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ) – 17
അനൂപ് വി (സ്വതന്ത്രൻ) – 10
കെ. സി. തോമസ് (സ്വതന്ത്രൻ) – 31

June 04, 20249:42 AM IST

തൃശ്ശൂരിൽ സുരേഷ് ഗോപി ലീഡ് ഉയർത്തി

ലീഡ് ഉയർത്തി സുരേഷ് ഗോപി -8980

June 04, 20249:39 AM IST

വടകരയിൽ ഷാഫിയുടെ ലീഡ് 6000 കടന്നു

വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ ലീഡ് 6000 കടന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lok Sabha Election Result 2024 Live | നരേന്ദ്രമോദി പ്രധാനമന്ത്രി പദവിയിൽ മൂന്നാമൂഴത്തിന്; നിതീഷും നായിഡുവും എൻ ഡി എ യോഗത്തിൽ പങ്കെടുക്കും
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement