TRENDING:

Lok Sabha Election Result 2019: ആര്‍ക്കും സന്തോഷിക്കാനാകാതെ കേരളം

Last Updated:

കേരളത്തിലേതുള്‍പ്പെടെ വെറും 90 സീറ്റുകളില്‍ മാത്രമാണ് യുപിഎ മുന്നണിയ്ക്ക് ലീഡ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: 2019 ലെ പൊതു തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ കേളത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മൂന്നും തുല്യ ദുഖിതരാണ്. സംസ്ഥാനത്ത് 20 സീറ്റുകളില്‍ 19 ലും വിജയിക്കാനായെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്ത് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് കോണ്‍ഗ്രസ് നേതൃത്വം. കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരം ഉറപ്പിച്ചെങ്കിലും ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായിട്ടും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് കഴിഞ്ഞതുമില്ല. രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തിലും വന്‍ തിരിച്ചടി നേരിട്ടതോടെ ഇടതുപക്ഷം കനത്ത പ്രതിസന്ധിയിലാവുകയും ചെയ്തു.
advertisement

സംസ്ഥാനത്തെ 20 സീറ്റുകളില്‍ 19 ഉം നേടാനായെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിനെ കാത്തിരുന്നത്. വയനാട്ടില്‍ മത്സരിച്ച ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ലീഡ് നേടിയെങ്കിലും സിറ്റിങ് സീറ്റായ അമേഠിയില്‍ സ്മൃതി ഇറാനിയോട് തിരിച്ചടി വാങ്ങിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സന്തോഷം കെടുത്തുന്നതാണ്. കേരളത്തിലേതുള്‍പ്പെടെ വെറും 90 സീറ്റുകളില്‍ മാത്രമാണ് യുപിഎ മുന്നണിയ്ക്ക് ലീഡ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതോടെ കേരളത്തിലെ വന്‍ വിജയം ആഘോഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് നേതാക്കള്‍.

advertisement

Also Read: സിപിഎം എം.പി ഇല്ലാത്ത മലബാറും മധ്യകേരളവും

വോട്ടെണ്ണിയ 542 സീറ്റുകളില്‍ 355 സീറ്റിലും വ്യക്തമായ ലീഡ് നേടാന്‍ കഴിഞ്ഞതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് വ്യക്തമായിരിക്കുകയാണ്. പാര്‍ട്ടി അധികാരം നിലനിര്‍ത്തിയെങ്കിലും മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചാരണത്തിനെത്തിയിട്ടും കേരളത്തില്‍ ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് േകരളത്തിലെ ബിജെപി നേതൃത്വം.

ശബരിമല യുവതീ പ്രവേശനവും ആചാര സംരക്ഷണവും തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചയായ ഇത്തവണ സംസ്ഥാനത്ത് മൂന്ന് സീറ്റ് ഉറപ്പിച്ചെന്ന രീതിയിലായിരുന്നു ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍. മിസോറം ഗവര്‍ണ്ണറായിരുന്ന കുമ്മനം രാജശേഖരന് തിരുവനന്തപുരത്ത് രണ്ടാമതെത്താനായെന്നതൊഴിച്ചാല്‍ കനത്ത തിരിച്ചടിയാണ് ബിജെപിയ്ക്ക് ഇത്തവണ നേരിടേണ്ടി വന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ ബിജെപി ക്യാമ്പുകളിലും വലിയ ആരവങ്ങള്‍ ഉയരുകയില്ല.

advertisement

മറുവശത്ത് മറ്റു രണ്ട് പാര്‍ട്ടികള്‍ക്കും ആശ്വസിക്കാന്‍ എന്തെങ്കിലും ഒന്നുണ്ടെങ്കില്‍ സര്‍വ്വവും നഷ്ടപ്പെട്ട അവസ്ഥയിലാണ് സിപിഎം നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുപക്ഷം. രാജ്യത്ത് ഇടതു ഭരണം നിലനില്‍ക്കുന്ന ഏക സംസ്ഥാനത്ത് നിന്ന് ഒരു സീറ്റുമാത്രമാണ് എല്‍ഡിഎഫിന് നേടാന്‍ കഴിഞ്ഞത്. ആലപ്പുഴയില്‍ എഎം ആരിഫാണ് സിപിഎം ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചത്. മറുവശത്ത് മലബാറിലെയും മധ്യകേരളത്തിലെയും സിപിഎം കോട്ടകള്‍ തകര്‍ന്നടിഞ്ഞതോടെ ഇടതുപക്ഷം കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lok Sabha Election Result 2019: ആര്‍ക്കും സന്തോഷിക്കാനാകാതെ കേരളം