TRENDING:

റംസാൻ കിറ്റ് വിതരണം: മന്ത്രി കെ ടി ജലീൽ ഈ മാസം തന്നെ വിശദീകരണം നൽകണമെന്ന് ലോകായുക്ത

Last Updated:

സ്വന്തം മണ്ഡലത്തിലെ ഇഷ്ടക്കാർക്ക് കിറ്റുകൾ വിതരണം ചെയ്തത് സ്വജനപക്ഷപാദമാണെന്നും ലോകായുക്തക്ക് നൽകിയ പരാതിയിലുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: റംസാൻ ഭക്ഷ്യകിറ്റ് വിതരവുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിന് ലോകായുക്തയുടെ നോട്ടീസ്. യുഎഇ കോൺസുലേറ്റുമായി നടത്തിയ ആശയവിനിമയ വിവരങ്ങൾ ഹാജരാക്കണമെന്നാണ് നോട്ടീസ്. റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങളിൽഈ മാസം 27ന് മുമ്പ് മറുപടി നൽകണം. യൂത്ത് കോൺഗ്രസ് നേതാവ് എ. എം രോഹിത് , റിങ്കു പടിപ്പുരയിൽ എന്നിവർ നൽകിയ പരാതിയിലാണ് നടപടി.
advertisement

വിദേശ രാജ്യത്ത് നിന്ന് സഹായങ്ങൾ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ജലീൽ ലംഘിച്ചുവെന്നാണ് പരാതി. സ്വന്തം മണ്ഡലത്തിലെ ഇഷ്ടക്കാർക്ക് കിറ്റുകൾ വിതരണം ചെയ്തത് സ്വജനപക്ഷപാദമാണെന്നും ലോകായുക്തക്ക് നൽകിയ പരാതിയിലുണ്ട്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും എതിർഭാഗം ചൂണ്ടിക്കാട്ടി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ജസ്റ്റിസ് എ കെ ബഷീർ എന്നിവരുടെതാണ് ഉത്തരവ്.

നയതന്ത്ര പാഴ്സൽ വരുമ്പോഴുള്ള നടപടിക്രമങ്ങളുടെ രേഖ എൻ ഐ എയും  ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 2 വർഷമായി പ്രോട്ടോക്കോൾ അനുമതിയോടെ എത്തിയ പാഴ്സലുകളുടെ വിവരവും അനുമതി ലഭിക്കാതെ എത്തിച്ച പാഴ്സലുകളുടെ വിവരവുമാണ് എൻ ഐ എ അന്വേഷിക്കുന്നത്.

advertisement

മന്ത്രി കെ.ടി ജലീൽ മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. വാട്സാപ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സഹായം സ്വീകരിച്ചുവെന്ന ജലീലിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ബി ജെ പി യുടെ വാദം.

You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോൺസുലേറ്റ് താൽപര്യപ്പെട്ടതനുസരിച്ചാണ് റംസാൻ ഭക്ഷണക്കിറ്റുകളും, ലോകമെമ്പാടുമുള്ള മസ്ജിദുകളിലേക്ക് UAE അവരുടെ എംബസികളും കോൺസുലേറ്റുകളും മുഖേന വർഷങ്ങളായി നൽകിവരാറുള്ള വിശുദ്ധ ഖുർആൻ കോപ്പികളും, കേരളത്തിൽ വിതരണം ചെയ്തന്ന് നേരത്തെ മന്ത്രി കെടി ജലീൽ വ്യക്തമാക്കിയിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റംസാൻ കിറ്റ് വിതരണം: മന്ത്രി കെ ടി ജലീൽ ഈ മാസം തന്നെ വിശദീകരണം നൽകണമെന്ന് ലോകായുക്ത
Open in App
Home
Video
Impact Shorts
Web Stories