HOME /NEWS /Kerala / Independence Day 2020 | സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ

Independence Day 2020 | സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ

Covid Warriors

Covid Warriors

ഇവരുടെ സേവനം കണക്കിലെടുത്താണ് അതിഥികളായി പരിഗണിക്കുന്നത്. ഇതിന് പുറമേ കോവിഡിനെ അതിജീവിച്ചവരെയും ചടങ്ങളിലേക്ക് ക്ഷണിക്കാമെന്നും നിർദേശങ്ങളിലുണ്ട്

  • Share this:

    തിരുവനന്തപുരം: ഇത്തവണ സർക്കാറിന്‍റെ സ്വാതന്ത്ര്യദിന ചടങ്ങുകളിൽ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരും അതിഥികളാകും. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനുള്ള സർക്കാർ നിർദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. കോവിഡ് പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ശുചീകരണ ജീവനക്കാർ എന്നി വിഭാഗങ്ങളിൽ നിന്നുള്ളവരെ  ചടങ്ങളിലേക്ക് ക്ഷണിക്കാനാണ് നിർദേശം.

    ഇവരുടെ സേവനം കണക്കിലെടുത്താണ് അതിഥികളായി പരിഗണിക്കുന്നത്. ഇതിന് പുറമേ കോവിഡിനെ അതിജീവിച്ചവരെയും ചടങ്ങളിലേക്ക് ക്ഷണിക്കാമെന്നും നിർദേശങ്ങളിലുണ്ട്. സംസ്ഥാനതല ആഘോഷത്തിലൊഴിെക മറ്റിടങ്ങളിൽ ഈ വിഭാഗങ്ങളിെലല്ലാം കൂടി പങ്കെടുക്കുന്നവരുടെ എണ്ണം 12 കവിയരുത്. കോവിഡ് നിയന്ത്രണം ഉള്ളതിനാൽ പൊതുജനങ്ങൾ, കുട്ടികൾ, മുതിർന്നവർ എന്നിവരെ ചടങ്ങുകളിൽ അനുവദിക്കില്ല.

    TRENDING Pranab Mukherjee| മികച്ചത് എന്താണോ അത് ദൈവം ചെയ്യട്ടെ; സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ഒരു പോലെ സ്വീകരിക്കും; ശര്‍മ്മിഷ്ഠ മുഖര്‍ജി

    [NEWS]Kamala Harris| ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി; വിമർശനവുമായി ട്രംപ് [NEWS] YouTube Challenge Accepted: ലൈംഗികാവയവത്തിന് തീകൊളുത്തി ലൈവ് നടത്തി യൂട്യൂബ് താരം [NEWS]

    സംസ്ഥാന തല ആഘോഷച്ചടങ്ങുകളിലടക്കം പരിമിതമായ ആളുകളെ മാത്രമേ പെങ്കടുപ്പിക്കാവൂ എന്നാണ് നിർദേശം. ഓരോ ചടങ്ങിലും പങ്കെടുക്കേണ്ടവരുടെ എണ്ണവും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാനതല ആഘോഷത്തിൽ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 150 ആണ്. ജില്ല തലത്തിൽ 100 ഉം ബ്ലോക്ക് തലത്തിൽ 50 ഉം,  കോർപറേഷൻ, മുൻസിപ്പൽ, പഞ്ചായത്ത് തലങ്ങളിൽ 75 ഉം പേരെ പങ്കെടുക്കാവു. ഇതിന് പുറമേ പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരമാവധി 50 പേരും.

    മാസ്ക് ധരിക്കൽ, സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം എന്നീ പൊതുമാനദണ്ഡങ്ങൾ നിർബന്ധമാണ്. കൃത്യമായ പരിശോധനയും ഉറപ്പുവരുത്തിയാവും നടപടികൾ.

    First published:

    Tags: Covid 19, Independence Day 2020, Kerala